ചെന്നിത്തലയെ കാണാന്‍ കടകംപള്ളിയെത്തിയത് ഹെല്‍മറ്റ് ഇല്ലാതെ; തെറ്റായ സന്ദേശം നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ്, പരാതി നല്‍കി
മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഹെല്‍മറ്റ് ഇല്ലാ യാത്രയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ്. കടകംപള്ളി സുരേന്ദ്രന്റെ പ്രവൃത്തി തെറ്റായ സന്ദേശം നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ്. മുന്‍മന്ത്രിയുടെ ഹെല്‍മറ്റ് ഇല്ലാ യാത്രയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് അമ്പലമുക്ക് രഞ്ജിത്ത് ഗതാഗത കമ്മീഷണര്‍ക്ക് പരാതി നല്‍കി. ഉന്നതനായ നേതാവ് ഇത്തരത്തില്‍ നിയമ ലംഘനം നടത്തിയത് ശരിയല്ല. നിയമലംഘനത്തിന് കടകംപള്ളിക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
തിരുവനന്തപുരം: മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഹെല്‍മറ്റ് ഇല്ലാ യാത്രയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ്. കടകംപള്ളി സുരേന്ദ്രന്റെ പ്രവൃത്തി തെറ്റായ സന്ദേശം നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ്. മുന്‍മന്ത്രിയുടെ ഹെല്‍മറ്റ് ഇല്ലാ യാത്രയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് അമ്പലമുക്ക് രഞ്ജിത്ത് ഗതാഗത കമ്മീഷണര്‍ക്ക് പരാതി നല്‍കി. ഉന്നതനായ നേതാവ് ഇത്തരത്തില്‍ നിയമ ലംഘനം നടത്തിയത് ശരിയല്ല. നിയമലംഘനത്തിന് കടകംപള്ളിക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കാണാനാണ് സിപിഎം മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ചെന്നിത്തലയുടെ തിരുവനന്തപുരത്തെ വസതിയിലെത്തിയത്. ഏതാണ്ട് 15 മിനിറ്റോളം സമയം കൂടിക്കാഴ്ച നീണ്ടു. ഒന്നു രണ്ട് ചെറിയ ശുപാര്‍ശകള്‍ക്കാണ് ആഭ്യന്തരമന്ത്രിയുടെ വീട്ടിലെത്തിയതെന്നാണ് കടകംപള്ളി സുരേന്ദ്രന്‍ പിന്നീട് പറഞ്ഞത്. ഡ്രൈവര്‍ എത്താത്തതുകൊണ്ടാണ് സ്‌കൂട്ടറില്‍ വന്നതെന്നും കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.