യൂത്ത് കോണ്‍ഗ്രസിന്റെ വ്യാജതിരിച്ചറിയല്‍ കാര്‍ഡ് വിവാദം ; തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെടണമെന്ന് എം വി ഗോവിന്ദന്‍

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ളവര്‍ ഗൗരവത്തോടെ കണ്ട് വിഷയത്തില്‍ ഇടപെടണം.
 

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞടുപ്പിന്റെ ഭാഗമായി വ്യാജതിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ച് വോട്ടുചെയ്തു എന്നത് നിലവിലെ സാഹചര്യത്തില്‍ വളരെ ഗൗരവതരമായ കാര്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇത്തരത്തിലാണെങ്കില്‍, വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എത്ര ലക്ഷം കാര്‍ഡ് ഉണ്ടാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ളവര്‍ ഗൗരവത്തോടെ കണ്ട് വിഷയത്തില്‍ ഇടപെടണം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ നടത്തിയിരിക്കുന്ന ഈ മോഡല്‍ ജനത്തെ സംബന്ധിച്ച് വലിയ ആശങ്കയുണ്ടാക്കുന്നതാണ്. ഇത് സംബന്ധിച്ച അന്വേഷണം ആവശ്യമായ രീതിയില്‍ തന്നെ നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.