കോഴിക്കോട് കുറ്റ്യാടിയിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
കുറ്റ്യാടിയിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. മരുതോങ്കര ഉറവുകുണ്ടില്‍ അലന്‍ (24), അടുക്കത്ത് പാറച്ചാലില്‍ ആഷിഖ് (23) എന്നിവരെയാണ് റൂറല്‍ എസ്പി യുടെ മേല്‍നോട്ടത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.
Feb 13, 2025, 13:28 IST
കോഴിക്കോട്: കുറ്റ്യാടിയിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. മരുതോങ്കര ഉറവുകുണ്ടില്‍ അലന്‍ (24), അടുക്കത്ത് പാറച്ചാലില്‍ ആഷിഖ് (23) എന്നിവരെയാണ് റൂറല്‍ എസ്പി യുടെ മേല്‍നോട്ടത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.
അലനില്‍ നിന്ന് 74 ഗ്രാമും ആഷിഖിന്റെ പക്കല്‍ നിന്ന് 72 ഗ്രാമും എംഡിഎംഎയുമാണ് പിടിച്ചെടുത്തത്. ബംഗളൂരുവില്‍ നിന്നെത്തിയതാണ് ഇരുവരും.