ലോകകപ്പ് ഫുട്ബാൾ മത്സരത്തിൽ  അർജന്റീനയുടെ വിജയാഘോഷത്തിനിടയിൽ പടക്കം പൊട്ടി യുവാവിന്റെ കൈവിരലുകൾ അറ്റു 

ലോകകപ്പ് ഫുട്ബാൾ മത്സരത്തിൽ അർജന്റീനയുടെ വിജയം പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നതിനിടെ പടക്കം പൊട്ടി യുവാവിന്റെ കൈവിരലുകൾ അറ്റു. ചക്കുംകടവ് കുഞ്ഞിപ്പോക്കർപറമ്പ് മുഹമ്മദ് സഹദ് (22)ന്റെ ഇടത് കൈവിരലുകൾക്കാണ് ഗുരുതര പരിക്കേറ്റത്.

 

കോഴിക്കോട്: ലോകകപ്പ് ഫുട്ബാൾ മത്സരത്തിൽ അർജന്റീനയുടെ വിജയം പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നതിനിടെ പടക്കം പൊട്ടി യുവാവിന്റെ കൈവിരലുകൾ അറ്റു. ചക്കുംകടവ് കുഞ്ഞിപ്പോക്കർപറമ്പ് മുഹമ്മദ് സഹദ് (22)ന്റെ ഇടത് കൈവിരലുകൾക്കാണ് ഗുരുതര പരിക്കേറ്റത്. ഞായറാഴ്ച രാവിലെ ചക്കുംകടവ് ലീഗ് ഓഫിസിന് താഴെയാണ് സംഭവം. ലീഗ് ഓഫിസിൽ ഫുട്ബാൾ മത്സരം കണ്ടതിന് വിജയം ആഘോഷിക്കാൻ അർജന്റീന ഫാൻസ് താഴെ ഒത്തുകൂടിയിരുന്നു.

ഈസമയം രണ്ടുകൈയിലും പടക്കം പിടിച്ച് നിൽക്കുകയായിരുന്നു സഹദ്. വലതു കൈയ്യിലെ പടക്കത്തിന് തീ കൊടുത്ത് എറിയുന്നതിനിടെ ഇതിൽ നിന്നുള്ള തീപൊരി ഇടത് കയ്യിലെ പടക്കത്തിലേക്ക് പടർന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. നിലവിൽ ഇടത് കൈയുടെ നാലു വിരലുകളും അറ്റുപോയിട്ടുണ്ട്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന് പ്ലാസ്റ്റിക് സർജറി നടത്തി വിരലുകൾ കൂട്ടിച്ചേർക്കാനുള്ള ശ്രമത്തിലാണ്. നിർധന കുടുംബാംഗമായ യുവാവിന്റെ ചികിത്സക്കായ് ഫണ്ട് ശേഖരിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാർ.