കുഴിയില്‍ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചു, ബസിനടിയില്‍പെട്ട് യുവാവിന് ദാരുണാന്ത്യം
തൃശൂരില്‍ ബൈക്ക് യാത്രക്കാരനായ യുവാവ് സ്വകാര്യ ബസിനിടയില്‍പ്പെട്ട് മരിച്ചു. തൃശൂര്‍ അയ്യന്തോളില്‍ ഇന്ന് രാവിലെയായിരുന്നു അപകടം.ലാലൂര്‍ എല്‍ത്തുരുത്ത് സ്വദേശി ആബേല്‍ ചാക്കോയാണ് മരിച്ചത്
Jul 19, 2025, 11:15 IST
യുവാവ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ബാങ്ക് ജീവനക്കാരനായ ആബേല്‍ ബൈക്കില്‍ ജോലിക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്
തൃശൂർ: തൃശൂരില്‍ ബൈക്ക് യാത്രക്കാരനായ യുവാവ് സ്വകാര്യ ബസിനിടയില്‍പ്പെട്ട് മരിച്ചു. തൃശൂര്‍ അയ്യന്തോളില്‍ ഇന്ന് രാവിലെയായിരുന്നു അപകടം.ലാലൂര്‍ എല്‍ത്തുരുത്ത് സ്വദേശി ആബേല്‍ ചാക്കോയാണ് മരിച്ചത്. റോഡിലെ കുഴില്‍ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചപ്പോളായിരുന്നു ബസിനടിയില്‍ പെട്ടത്.
യുവാവ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ബാങ്ക് ജീവനക്കാരനായ ആബേല്‍ ബൈക്കില്‍ ജോലിക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സംഭവത്തെ തുടർന്ന് നാട്ടുകാര്‍ റോഡ് തടഞ്ഞ് പ്രതിഷേധിച്ചു.