ആറ്റിങ്ങലിൽ പൊലീസിനെ കണ്ട് നിർത്താതെ പോയ ബൈക്ക് കുഴിയിൽ വീണ് യുവാവ് മരിച്ചു
പൊലീസിനെ കണ്ട് നിർത്താതെ പോയ ഇരുചക്രവാഹനം കുഴിയിൽ വീണ് യുവാവ് മരിച്ചു. അഞ്ചുതെങ്ങ് കിടങ്ങിൽ വീട്ടിൽ ഉണ്ണി എന്നറിയപ്പെടുന്ന വിജേഷ് (30) ആണ് മരണപ്പെട്ടത്.
ആറ്റിങ്ങൽ : പൊലീസിനെ കണ്ട് നിർത്താതെ പോയ ഇരുചക്രവാഹനം കുഴിയിൽ വീണ് യുവാവ് മരിച്ചു. അഞ്ചുതെങ്ങ് കിടങ്ങിൽ വീട്ടിൽ ഉണ്ണി എന്നറിയപ്പെടുന്ന വിജേഷ് (30) ആണ് മരണപ്പെട്ടത്.വിജേഷിനോടൊപ്പം യാത്രചെയ്ത അഞ്ചുതെങ്ങ് സ്വദേശികളായ പവിൻ പ്രകാശ്, സനൽ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി ഒന്നോടെയാണ് സംഭവം.
കടയ്ക്കാവൂർ ചെക്കാലവിളാകം ജങ്ഷനിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലക്ക് മുന്നിൽ ചെക്കാലവിളാകം സ്വദേശിയായ യുവാവുമായി വിജേഷും കൂട്ടുകാരും സംഘർഷത്തിലേർപ്പെട്ടു. സംഭവമറിഞ്ഞ് സ്ഥലത്ത് പൊലീസെത്തിയതോടെ ഇരുചക്ര വാഹനത്തിൽ വിജേഷും പവിനും സനലും കൂടി രക്ഷപ്പെടുന്നതിനിടെ പള്ളിമുക്ക് വിളയിൽമൂല കാരകുന്ന് റോഡിലെ കൈവരിയില്ലാത്ത ഭാഗത്തെ കുഴിയിൽ വീണാണ് അപകടം സംഭവിച്ചത്.
തുടർന്ന് ആംബുലൻസിൽ വലിയകുന്ന് ആശുപത്രിയിലും അവിടെ നിന്നും മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും വിജേഷ് മരണപ്പെടുകയായിരുന്നു. ബിന്ദു, സച്ചി ദമ്പതികളുടെ മകൻ ആണ് വിജേഷ്. സഹോദരങ്ങൾ: സനൽ, ഗ്രീഷ്മ.