ആത്മഹത്യ ചെയ്യാന്‍ യുവാവിന്റെ മരണപ്പാച്ചില്‍ ; പരുക്കേറ്റ ഗൃഹനാഥന്‍ മരിച്ചു
ആത്മഹത്യ ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇയാള്‍ കാറോടിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
Nov 9, 2026, 08:29 IST
കൂട്ടിക്കല്‍ സ്വദേശിയായ പുത്തൂര്‍ ശാലോം (27) ആണ് അമിത വേഗത്തില്‍ കാറോടിച്ച് ഏഴു വാഹനങ്ങളില്‍ ഇടിച്ച് അപകടമുണ്ടാക്കിയത്.
അമിത വേഗത്തില്‍ യുവാവ് ഓടിച്ച കാറിടിച്ചു പരുക്കേറ്റു ചികിത്സയിലായിരുന്ന പനക്കച്ചിറ ഇല്ലിക്കുളത്ത് രാജന്‍ (63) മരിച്ചു. ഒന്നിനു രാവിലെ 8.15ന് ദേശീയ പാതയില്‍ ചോറ്റി കവലയിലായിരുന്നു അപകടം. കൂട്ടിക്കല്‍ സ്വദേശിയായ പുത്തൂര്‍ ശാലോം (27) ആണ് അമിത വേഗത്തില്‍ കാറോടിച്ച് ഏഴു വാഹനങ്ങളില്‍ ഇടിച്ച് അപകടമുണ്ടാക്കിയത്.
ആത്മഹത്യ ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇയാള്‍ കാറോടിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അറസ്റ്റിലായ ശാലോം റിമാന്‍ഡിലാണ്. അപകടത്തില്‍ രാജന്റെ കൊച്ചുമക്കളടക്കം 14 പേര്‍ക്ക് പരുക്കേറ്റിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം.