തിരുവനന്തപുര‌ത്ത്  യുവ സംവിധായകൻ മൂന്ന് കിലോഗ്രാം കഞ്ചാവുമായി പിടിയിൽ

യുവ സംവിധായകൻ മൂന്ന് കിലോഗ്രാം കഞ്ചാവുമായി പിടിയിൽ. തിരുവനന്തപുരം നേമം സ്വദേശി അനീഷാണ് പിടിയിലായത്. 

 

തിരുവനന്തപുരം: യുവ സംവിധായകൻ മൂന്ന് കിലോഗ്രാം കഞ്ചാവുമായി പിടിയിൽ. തിരുവനന്തപുരം നേമം സ്വദേശി അനീഷാണ് പിടിയിലായത്. എക്സൈസ് ഉദ്യോഗസ്ഥർ അനീഷിന്റെ കൈയിൽ നിന്ന്  കഞ്ചാവ് പിടിച്ചെടുത്തത്. 

നേമത്തെ വീട്ടിൽ നടത്തിയ പൊലീസ് പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ‘ഗോഡ്സ് ട്രാവൽ’ എന്ന റിലീസാകാനിരിക്കുന്ന സിനിമയുടെ സംവിധായകനാണ് ഇയാൾ.