ഏതെങ്കിലും ഒരാളുടെ വോട്ട് വേണ്ട എന്ന് പറയില്ലല്ലോ ; എസ്ഡിപിഐ വോട്ടിനെ കുറിച്ചുള്ള ചോദ്യത്തിന് എ വിജയ രാഘവന്‍

കോണ്‍ഗ്രസ് അവരുടെ സഹജ സ്വഭാവം കാണിക്കുകയാണെന്നും യുഡിഎഫിന്റെ രീതിയാണ് ഡീല്‍ വഴിയുളള സൂത്രപ്പണിയെന്നുമാണ് അദ്ദേഹം പറഞ്ഞത്.

 

അവര്‍ക്ക് ഇഷ്ടമുളളവര്‍ക്ക് വോട്ട് ചെയ്യാനുളള അവകാശമുണ്ടെന്നും അത് ജനാധിപത്യ സമ്പ്രദായമാണെന്നും എ വിജയരാഘവന്‍ പറഞ്ഞു.

എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് പറയാതെ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. ഏതെങ്കിലും ഒരാളുടെ വോട്ട് വേണ്ട എന്നോ വേണമെന്നോ പറയില്ലല്ലോ എന്നാണ് എ വിജയരാഘവന്‍ പറഞ്ഞത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ പലരും വോട്ട് ചെയ്യുമെന്നും പലരും ഓരോ രാഷ്ട്രീയ പാര്‍ട്ടികളില്‍ വിശ്വസിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. അവര്‍ക്ക് ഇഷ്ടമുളളവര്‍ക്ക് വോട്ട് ചെയ്യാനുളള അവകാശമുണ്ടെന്നും അത് ജനാധിപത്യ സമ്പ്രദായമാണെന്നും എ വിജയരാഘവന്‍ പറഞ്ഞു. ഡീല്‍ വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. കോണ്‍ഗ്രസ് അവരുടെ സഹജ സ്വഭാവം കാണിക്കുകയാണെന്നും യുഡിഎഫിന്റെ രീതിയാണ് ഡീല്‍ വഴിയുളള സൂത്രപ്പണിയെന്നുമാണ് അദ്ദേഹം പറഞ്ഞത്.

വര്‍ഗീയതയുടെ മൊത്തക്കച്ചവടക്കാരാണ് യുഡിഎഫെന്നും വര്‍ഗീയത കേരളത്തില്‍ വളരാത്തത് ഇടതുപക്ഷം ഉളളതുകൊണ്ടാണെന്നും എ വിജയരാഘവന്‍ പറഞ്ഞു. 'ഭയങ്കര വിസ്മയം വരുന്നുണ്ടെന്നാണ് വി ഡി സതീശന്‍ പറഞ്ഞത്. ബാക്കി വിസ്മയം അധികാരത്തില്‍ വന്നശേഷം കാണാം എന്നായിരുന്നു. അധികാരത്തില്‍ വരില്ല എന്ന് സതീശന് തന്നെ അറിയാം. വര്‍ഗീയ സ്വാധീനത്തിന്റെ അടിമയായി സതീശന്‍ മാറി. വര്‍ഗീയതയ്ക്ക് എതിരാണെന്ന് സതീശന്‍ പറയുന്നു. തോളില്‍ കയ്യിട്ട് വോട്ട് കച്ചവടം നടത്തിയിട്ടാണോ ഇത് പറയുന്നത്? മരണം വരെ എംഎല്‍എ ആവണം എന്നാണ് ചിലര്‍ക്ക് ആഗ്രഹം. അത് നടത്തിക്കൊടുക്കുന്ന പാര്‍ട്ടിയല്ല സിപിഐഎം': എ വിജയരാഘവന്‍ പറഞ്ഞു.