താന്‍ ഒരാളെയും പറഞ്ഞ് പറ്റിക്കില്ല, അങ്ങനെ സംഭവിച്ചാല്‍ പിടിച്ചു നിര്‍ത്തി അടിച്ചോളൂ ; തൃക്കാക്കര വോട്ടര്‍മാരോട് അഖില്‍ മാരാര്‍

തന്റെ സെലിബ്രിറ്റി സ്റ്റാറ്റസ് ഉപയോഗിച്ച് വോട്ട് പിടിക്കില്ലെന്നും അഖില്‍ അറിയിച്ചു.

 

മത്സരിക്കുന്നത് ജനങ്ങള്‍ക്കുവേണ്ടി ശബ്ദിക്കാനാണ്

താന്‍ ഒരാളെയും പറഞ്ഞ് പറ്റിക്കില്ലെന്ന് തൃക്കാക്കരയിലെ വോട്ടര്‍മാരോട് ട്വന്റി 20 സ്ഥാനാര്‍ഥി അഖില്‍ മാരാര്‍. അങ്ങനെ സംഭവിച്ചാല്‍ തന്നെ പിടിച്ചു നിര്‍ത്തി അടിച്ചോളു എന്നും അഖില്‍ മാരാര്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അഖില്‍ മാരാരുടെ പ്രതികരണം. മത്സരിക്കുന്നത് ജനങ്ങള്‍ക്കുവേണ്ടി ശബ്ദിക്കാനാണ്. രാജീവ് ചന്ദ്രശേഖര്‍ നയിക്കുന്ന മുന്നണിക്കൊപ്പമാണ് നില്‍ക്കേണ്ടത്. സെലിബ്രിറ്റികള്‍ക്ക് നാട്ടില്‍ ഒരു വിലയും ഇല്ലെന്നും തന്റെ സെലിബ്രിറ്റി സ്റ്റാറ്റസ് ഉപയോഗിച്ച് വോട്ട് പിടിക്കില്ലെന്നും അഖില്‍ അറിയിച്ചു.

നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്ന് മണ്ഡലങ്ങളിലാണ് എന്‍ഡിഎയുടെ ഭാഗമായ ട്വന്റി 20 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.