സംസ്ഥാനത്ത് ഇന്നും ചൂട് കൂടും: 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നും ചൂട് കൂടും: 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
വയനാട് ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്
Apr 20, 2026, 07:56 IST
പാലക്കാട് താപനില 40 ഡിഗ്രിയിലേക്ക് എത്താനാണ് സാധ്യത
സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളില്‍ ഉയര്‍ന്ന താപനില രേഖപ്പെടുത്താന്‍ സാധ്യത. 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് തുടരുകയാണ്. വയനാട് ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. പാലക്കാട് താപനില 40 ഡിഗ്രിയിലേക്ക് എത്താനാണ് സാധ്യത.
ഉയര്‍ന്ന താപനില പാലക്കാട് ജില്ലയില്‍ 40°C വരെയും, കൊല്ലം ജില്ലയില്‍ 39 °C വരെയും, കോട്ടയം ജില്ലയില്‍ 38 °C വരെയും, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ 37°C വരെയും, തിരുവനന്തപുരം ജില്ലയില്‍ 36°C വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.