എഴുത്തച്ഛന്‍ പുരസ്‌കാരം എഴുത്തുകാരന്‍ മേതില്‍ രാധാകൃഷ്ണന്

അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 

 

മലയാള സാഹിത്യ രംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം.

സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതി എഴുത്തച്ഛന്‍ പുരസ്‌കാരം എഴുത്തുകാരന്‍ മേതില്‍ രാധാകൃഷ്ണന്. മലയാള സാഹിത്യ രംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 

ആധുനിക ചെറുകഥാകൃത്തുക്കളില്‍ പ്രമുഖന്‍. ശാസ്ത്രം , തത്വചിന്ത മനശാസ്ത്രം എന്നിവയെ സര്‍ഗാത്മകമായി സമന്വയിപ്പിച്ച എഴുത്തുകാരനാണ് മേതില്‍. ആധുനിക മലയാള ചെറുകഥാ സാഹിത്യത്തിലും നോവല്‍ സാഹിത്യത്തിലും പ്രധാനിയാണ് അദ്ദേഹം.


സൂര്യവംശം, ചുവന്ന വിദൂഷകരുടെ അഞ്ചാം പത്തി, ലൈംഗികതയെക്കുറിച്ച് ഒരുപന്യാസം, ഹിച്ച്കോക്കിന്റെ ഇടപെടല്‍ എന്നിവയാണ് പ്രധാന നോവലുകള്‍. ഡിലന്‍ തോമസിന്റെ പന്ത്, സംഗീതം ഒരു സമയകലയാണ്, നായകന്മാര്‍ ശവപേടകങ്ങളില്‍ എന്നിവയാണ് കഥകള്‍.