പുരുഷന്മാര്‍ക്ക് പ്രണയമറിയില്ലെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി എഴുത്തുകാരി കെ ആര്‍ മീര
എങ്ങനെ പ്രണയിക്കണമെന്ന് പുരുഷന്മാരെ പഠിപ്പിക്കാന്‍ താന്‍ ശ്രമിച്ചിട്ടും നടന്നില്ലെന്ന് കെ ആര്‍ മീര നേരത്തെ പറഞ്ഞിരുന്നു.
പുസ്തകത്തിലെ നിലപാട് ചിലപ്പോള്‍ സ്വാഭാവികമായി വരും. പറയാന്‍ വേണ്ടിയും പറയേണ്ടി വരും.
പുരുഷന്മാര്‍ക്ക് പ്രണയമറിയില്ലെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി എഴുത്തുകാരി കെ ആര്‍ മീര. പുരുഷന്മാര്‍ക്ക് പ്രണയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞിട്ടില്ലെന്നും ബഹുഭൂരിപക്ഷം പുരുഷന്മാര്‍ക്ക് പ്രേമത്തെക്കുറിച്ചുള്ള ധാരണ കൃത്യവും വ്യക്തവും അല്ലെന്നും കെ ആര്‍ മീര പറഞ്ഞു. ഉപയോഗക്ഷമതയില്ലാത്തെ സ്ത്രീയെ സ്നേഹിക്കാന്‍ പാകപ്പെടുമ്പോള്‍ മാത്രമെ പ്രണയം അറിയൂ. സ്ത്രീ ഒന്നും ചെയ്തില്ലെങ്കിലും അന്തസ്സുണ്ടെന്ന് മനസ്സിലാക്കുന്ന നിമിഷമാണ് യഥാര്‍ത്ഥത്തിലുള്ള ജനാധിപത്യം നടപ്പാകുന്നത് എന്നും കെ ആര്‍ മീര പറഞ്ഞു.
പുസ്തകത്തിലെ നിലപാട് ചിലപ്പോള്‍ സ്വാഭാവികമായി വരും. പറയാന്‍ വേണ്ടിയും പറയേണ്ടി വരും. സ്ത്രീയെക്കുറിച്ചെഴുതാതെ ഒരു രാഷ്ട്രീയവും പൂര്‍ണ്ണമാകുന്നില്ല. പുരുഷന്റെ കാഴ്ചപ്പാടില്‍ എഴുതണമെന്ന് ആഗ്രഹമുണ്ട്. നിര്‍ഭാഗ്യവശാല്‍ പുരുഷന്മാര്‍ മനസ്സുതുറന്ന് ജീവിതം പൂര്‍ണ്ണമായി വെളിപ്പെടുത്താറില്ലെന്നും കെ ആര്‍ മീര പറഞ്ഞു.
എങ്ങനെ പ്രണയിക്കണമെന്ന് പുരുഷന്മാരെ പഠിപ്പിക്കാന്‍ താന്‍ ശ്രമിച്ചിട്ടും നടന്നില്ലെന്ന് കെ ആര്‍ മീര നേരത്തെ പറഞ്ഞിരുന്നു. സഹജീവിതത്തിന്റെയും സൗഹൃദത്തിന്റെയും പങ്കുവെയ്ക്കലിന്റെയും അഹന്ത അഴിച്ചുവെയ്ക്കലിന്റെയും വിമോചനം എന്തെന്ന് പുരുഷന്മാര്‍ക്ക് അറിയില്ലെന്നും കെ ആര്‍ മീര പറഞ്ഞിരുന്നു.