കേരള സ്‌കൂള്‍ കായികമേളയിലെ ഭക്ഷണത്തില്‍ പുഴു

കേരള സ്‌കൂള്‍ കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവെന്ന് പരാതി. ഇന്ന് നല്‍കിയ പ്രഭാത ഭക്ഷണത്തിലാണ് പുഴു കണ്ടെത്തിയത്. രക്ഷിതാക്കള്‍ പരാതി നല്‍കി.

 

ഇന്നലെ കുട്ടികള്‍ക്ക് ഭക്ഷണം കിട്ടിയില്ലെന്ന പരാതിക്ക് പിന്നാലെയാണ് സംഘാടകരെ വെട്ടിലാക്കി പുതിയ ആരോപണം.

കോഴിക്കോട്: കേരള സ്‌കൂള്‍ കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവെന്ന് പരാതി. ഇന്ന് നല്‍കിയ പ്രഭാത ഭക്ഷണത്തിലാണ് പുഴു കണ്ടെത്തിയത്. രക്ഷിതാക്കള്‍ പരാതി നല്‍കി.

ഇന്നലെ കുട്ടികള്‍ക്ക് ഭക്ഷണം കിട്ടിയില്ലെന്ന പരാതിക്ക് പിന്നാലെയാണ് സംഘാടകരെ വെട്ടിലാക്കി പുതിയ ആരോപണം.പ്രഭാതഭക്ഷണമായി പുട്ടും പഴവുമാണ് നല്‍കിയിരുന്നത്. അതിലാണ് പുഴുവിനെ കണ്ടെത്തിയത്.

പിന്നാലെ പരാതി നല്‍കുകയും ചെയ്തു.അതേസമയം, ഭക്ഷണത്തില്‍ പുഴു കണ്ടെത്തിയെന്ന പരാതി ലഭിച്ചിട്ടില്ലെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍ പ്രതികരിച്ചു. മാധ്യമപ്രവര്‍ത്തകര്‍ കായികമേളയെ പ്രോത്സാഹിപ്പിക്കണമെന്നും മറിച്ച് പരാതി പറയുകയല്ല വേണ്ടതെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം.