കാസര്‍കോട് സ്വിമ്മിംഗ് പൂളില്‍ പ്ലംബിംഗ്  ജോലിക്കിടെ ഷോക്കേറ്റ് തൊഴിലാളിക്ക് ദാരുണാന്ത്യം

സ്വിമ്മിംഗ് പൂളില്‍ പ്ലംബിംഗ് ജോലിക്കിടെ ഷോക്കേറ്റ് തൊഴിലാളിക്ക് ദാരുണാന്ത്യം. ബെള്ളൂർ മുക്കടംഗോളിയിലെ ചിക്കപ്പറൈ, രത്നാവതി ദമ്പതികളുടെ മകൻ പ്രഭാകര റൈ (39) ആണ് മരിച്ചത്.

 

ജോലി കഴിഞ്ഞിട്ടും പ്രഭാകര റൈ വീട്ടിലെത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് ദാരുണമായ സംഭവം പുറത്തറിയുന്നത്

കാസർകോട്: സ്വിമ്മിംഗ് പൂളില്‍ പ്ലംബിംഗ് ജോലിക്കിടെ ഷോക്കേറ്റ് തൊഴിലാളിക്ക് ദാരുണാന്ത്യം. ബെള്ളൂർ മുക്കടംഗോളിയിലെ ചിക്കപ്പറൈ, രത്നാവതി ദമ്പതികളുടെ മകൻ പ്രഭാകര റൈ (39) ആണ് മരിച്ചത്.

മധൂർ പട്ള ഗവ. സ്കൂളിന് സമീപത്തെ അബ്ദുല്ല എന്നയാളുടെ വീട്ടുമുറ്റത്ത് നിർമ്മാണം പുരോഗമിക്കുന്ന സ്വിമ്മിംഗ് പൂളിലാണ് അപകടം ഉണ്ടായത്.ജോലി കഴിഞ്ഞിട്ടും പ്രഭാകര റൈ വീട്ടിലെത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് ദാരുണമായ സംഭവം പുറത്തറിയുന്നത്. പിന്നീട് ഇയാളെ സ്വിമ്മിംഗ് പൂളില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ നാല് മണിക്ക് ശേഷമാണ് അപകടം നടന്നതെന്ന് വ്യക്തമായിട്ടുണ്ട്.

വിവരം ലഭിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്ത് കാസർകോട് ജനറല്‍ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ കാസർകോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.