കാഞ്ഞിരപ്പള്ളിയിൽ പാമ്പുകടിയേറ്റ് തൊഴിലാളി മരിച്ചു

പാമ്പുകടിയേറ്റ് തൊഴിലാളി മരിച്ചു പാമ്പുകടിയേറ്റ് തോട്ടം തൊഴിലാളി മരിച്ചു. പാറത്തോട് ഇടക്കുന്നം വഞ്ചിമല സ്വദേശി രാജു(62) ആണ് മരിച്ചത്.വെള്ളിയാഴ്ച രാവിലെയാണ് ദാരുണ സംഭവം ഉണ്ടായത്.

 

തോട്ടത്തില്‍ പതിവ് ജോലികളില്‍ ഏർപ്പെട്ടിരിക്കുമ്പോഴാണ് രാജുവിന് പാമ്പുകടിയേറ്റത്.

കാഞ്ഞിരപ്പള്ളി: പാമ്പുകടിയേറ്റ് തൊഴിലാളി മരിച്ചു പാമ്പുകടിയേറ്റ് തോട്ടം തൊഴിലാളി മരിച്ചു. പാറത്തോട് ഇടക്കുന്നം വഞ്ചിമല സ്വദേശി രാജു(62) ആണ് മരിച്ചത്.വെള്ളിയാഴ്ച രാവിലെയാണ് ദാരുണ സംഭവം ഉണ്ടായത്.

തോട്ടത്തില്‍ പതിവ് ജോലികളില്‍ ഏർപ്പെട്ടിരിക്കുമ്പോഴാണ് രാജുവിന് പാമ്പുകടിയേറ്റത്. കടിയേറ്റ ഉടൻ തന്നെ ഇദ്ദേഹം കുഴഞ്ഞുവീണു. സമീപത്തുണ്ടായിരുന്നവർ ഉടൻ തന്നെ ഓടിക്കൂടി നാട്ടുകാരുടെ സഹായത്തോടെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.

എന്നാല്‍ വിദഗ്ധ ചികിത്സ നല്‍കിയിട്ടും രാജുവിന്റെ ജീവൻ രക്ഷിക്കാനായില്ല. പാമ്പിന്റെ വിഷം ശരീരത്തില്‍ അതിവേഗം പടർന്നതാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. നീണ്ടകാലമായി തോട്ടം മേഖലയില്‍ തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു രാജു.