മൂന്നിടത്ത് വിജയിച്ചു, ആറിടങ്ങളില്‍ രണ്ടാമത് ; ഇത് കേരളത്തില്‍ ബിജെപിയ്ക്ക് വന്‍ നേട്ടം

അവസാന റൗണ്ട് വരെ നീണ്ട കടുത്ത മത്സരത്തിനൊടുവിലായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ ജയം

 

നേമത്ത് ശിവന്‍കുട്ടിയെ തോല്‍പ്പിച്ച് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കഴക്കൂട്ടത്ത് കടകംപള്ളിയെ വീഴ്ത്തി വി.മുരളീധരന്‍. ചാത്തന്നൂരില്‍ ബി.ബി.ഗോപകുമാര്‍.

മൂന്നിടത്ത് വിജയിച്ചു, ആറിടങ്ങളില്‍ ബിജെപി രണ്ടാമതെത്തി. ഒരു അക്കൗണ്ടെങ്കിലും തുറന്നാല്‍ മതിയെന്നായിരുന്നു പ്രതീക്ഷ. പക്ഷെ യുഡിഎഫ് സുനാമിക്കിടെയും വിരിഞ്ഞത് മൂന്ന് താമര. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ നേമത്ത് ശിവന്‍കുട്ടിയെ തോല്‍പ്പിച്ച് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കഴക്കൂട്ടത്ത് കടകംപള്ളിയെ വീഴ്ത്തി വി.മുരളീധരന്‍. ചാത്തന്നൂരില്‍ ബി.ബി.ഗോപകുമാര്‍.

അവസാന റൗണ്ട് വരെ നീണ്ട കടുത്ത മത്സരത്തിനൊടുവിലായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ ജയം. ലീഡ് മാറിമറിഞ്ഞ കഴക്കൂട്ടത്ത്, കടകംപള്ളി ജയമുറപ്പിച്ചിരുന്നപ്പോഴാണ് അവസാന നിമിഷം വി മുരളീധരന്‍ കയറി വന്നത്. എക്‌സിറ്റ് പോളില്‍ ബിജെപിക്ക് 14 വരെ സീറ്റുകള്‍ പ്രവചിച്ചിരുന്നെങ്കിലും മൂന്ന് സീറ്റുകള്‍ തന്നെ ബിജെപിക്ക് വന്‍ നേട്ടമാണ്. പാലക്കാട്, മലമ്പുഴ, ആറ്റിങ്ങല്‍, കാസര്‍കോട്, മഞ്ച്വേശരം, തിരുവല്ല മണ്ഡലങ്ങളില്‍ രണ്ടാമത് എത്തി. പുതിയ അധ്യക്ഷന്റെ വികസിത കേരളം ക്യാമ്പയിന്‍ ഹിറ്റായി എന്ന് ചുരക്കം. ഒപ്പം ഭരണവിരുദ്ധ വികാരത്തിനെറ പങ്കും ലഭിച്ചു. പിടിച്ച മൂന്നും ഇടത് സീറ്റുകളാണെന്നതാണ് മറ്റൊരു പ്രത്യേകത.