സ്ത്രീകൾക്കെതിരെയുള്ള അക്രമം സംബന്ധിച്ച പരാതികളിൽ പോലീസിന്റെ കൂടുതൽ ഗൗരവതരമായ ഇടപെടൽ ആവശ്യം: വനിതാ കമ്മീഷൻ
വനിതാ കമ്മീഷൻ ചെയർപേഴ്‌സൻ അഡ്വ.പി.സതിദേവിയുടെ അധ്യക്ഷതയിൽ ജവഹർ ബാലഭവനിൽ നടത്തിയ സിറ്റിങിൽ 21 കേസുകൾ തീർപ്പാക്കി. 85 കേസുകളാണ് പരിഗണിച്ചത്. നാല് കേസുകൾ പോലീസിനും രണ്ടെണ്ണം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്കും റിപ്പോർട്ടിനയച്ചു
കൊല്ലം : വനിതാ കമ്മീഷൻ ചെയർപേഴ്‌സൻ അഡ്വ.പി.സതിദേവിയുടെ അധ്യക്ഷതയിൽ ജവഹർ ബാലഭവനിൽ നടത്തിയ സിറ്റിങിൽ 21 കേസുകൾ തീർപ്പാക്കി. 85 കേസുകളാണ് പരിഗണിച്ചത്. നാല് കേസുകൾ പോലീസിനും രണ്ടെണ്ണം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്കും റിപ്പോർട്ടിനയച്ചു. മൂന്ന് പുതിയ കേസുകൾ ലഭിച്ചു. 58 കേസുകൾ അടുത്ത സിറ്റിങിലേക്ക് മാറ്റി.
സ്ത്രീകൾക്കെതിരെയുള്ള അക്രമം സംബന്ധിച്ച പരാതികളിൽ പോലീസിന്റെ കൂടുതൽ ഗൗരവതരമായ ഇടപെടൽ ആവശ്യമാണ്. ശക്തമായ നടപടി സ്വീകരിക്കുന്നതിന് ജില്ലാ പോലീസ് മേധാവിക്ക് നിർദേശം നൽകുമെന്ന് കമ്മീഷൻ വ്യക്തമാക്കി. സ്ത്രീകളുടെ മാനസികാരോഗ്യ ശാക്തീകരണത്തിനായി ജനുവരിയിൽ 'പറന്നുയരാൻ കരുത്തോടെ' സംസ്ഥാനതല ക്യാമ്പയിൻ നടത്താൻ ഉദ്ദേശിക്കുന്നെന്നും അറിയിച്ചു.
അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രൻ, അഡ്വ. ഹേമ ശങ്കർ, അഡ്വ. സീനത്ത് ബീഗം, സർക്കിൾ ഇൻസ്‌പെക്ടർ ജോസ് കൂര്യൻ, കൗൺസിലർ സിസ്റ്റർ സംഗീത തുടങ്ങിയവർ പങ്കെടുത്തു.