സാഹിത്യത്തിൽ അടക്കം പല സംരഭങ്ങളിലും സ്ത്രീകൾ ഇപ്പോഴും പിന്നിൽ തന്നെ : ടി. പത്‌മനാഭൻ
ജനസംഖ്യയിൽ സ്ത്രീകൾ കൂടുതലുണ്ടെങ്കിലും പലസംരംഭങ്ങളിലും ഇപ്പോഴും അവർ പിന്നിലാണെന്ന് കഥാകൃത്ത് ടി. പത്മനാഭൻ കണ്ണൂരിൽ പറഞ്ഞു. സംസ്കാര സാഹിതി ജില്ല ജനറൽ സെക്രട്ടറി പി.സി. ലേഖയുടെ എട്ടാമത്തെ പുസ്തകമായ പ്രപഞ്ച കഥകൾ എന്ന ബാലസാഹിത്യ കൃതി പ്രകാശനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂർ :ജനസംഖ്യയിൽ സ്ത്രീകൾ കൂടുതലുണ്ടെങ്കിലും പലസംരംഭങ്ങളിലും ഇപ്പോഴും അവർ പിന്നിലാണെന്ന് കഥാകൃത്ത് ടി. പത്മനാഭൻ കണ്ണൂരിൽ പറഞ്ഞു. സംസ്കാര സാഹിതി ജില്ല ജനറൽ സെക്രട്ടറി പി.സി. ലേഖയുടെ എട്ടാമത്തെ പുസ്തകമായ പ്രപഞ്ച കഥകൾ എന്ന ബാലസാഹിത്യ കൃതി പ്രകാശനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാഹിത്യത്തിലും അങ്ങനെ തന്നെയാണ് ഇപ്പോഴും.എൻ്റെയൊക്കെ കുട്ടിക്കാലത്ത് വടക്കേ അറ്റത്ത് കടത്തനാട്ട് മാധവിയമ്മയും തുടർത്ത് മാധവികുട്ടിയെ പോലുള്ള പ്രശസ്തരായ എഴുത്തുകാരികൾ ഉണ്ടായിട്ടുണ്ട്. അടുത്ത കാലത്തായി ധാരാളം എഴുത്തുകാരികൾ വരുന്നുണ്ടെന്നത് ആശ്വാസകരമാണ് മികച്ച സാഹിത്യ കൃതികൾ എന്നും നിലനിൽക്കും. രാമായണം, മഹാഭാരതം, ഭാഗവതം, ബൈബിൾ, ഖുറാൻ എന്നിവ ഇന്നും നിലനിൽക്കുന്നത് മതഗ്രന്ഥങ്ങളായതുകൊണ്ടല്ല. അതിൻ്റെ സാഹിത്യ ഗുണവും ജീവിത നിരീക്ഷണവൈഭവം കൊണ്ടുമാണ് അവ ഇന്നും നിലനിൽക്കുന്നതെന്നും അദ്ദേഹം എടുത്തു പറഞ്ഞു.
ഡി.സി. സി. പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജ്ജ് പുസ്തകം ഏറ്റു വാങ്ങി.സംസ്‌കാര സാഹിതി സംസ്ഥാന ജനറൽ സിക്രട്ടറി കെ. പ്രമോദ് അധ്യക്ഷനായി.സംസ്കാര സാഹിതി ജില്ല ചെയർമാൻ സുരേഷ് കൂത്തുപറമ്പ്, സംസ്കാര സാഹിതി സംസ്ഥാന വൈസ് ചേർമാൻ എം. പ്രദീപ് കുമാർ, എം. രത്നകുമാർ,കൂക്കിരി രാജേഷ്, മനോജ് കാട്ടാമ്പള്ളി,
വി.വി. വിജയൻ, ടി.പി. രാജീവൻ മാസ്‌റ്റർ, അനീഷ് മേനോൻ, ആനന്ദ് നാറാത്ത് എന്നിവർ പ്രസംഗിച്ചു. ഗ്രന്ഥകർത്താവ് പി.സി. ലേഖ മറുമൊഴിയും നൽകി.