കൊയിലാണ്ടിയില്‍ ചികിത്സയിലിരിക്കെ മരിച്ച സ്ത്രീക്ക് ചെള്ളുപനി സ്ഥിരീകരിച്ചു

കൊയിലാണ്ടി  നഗരസഭയിലെ പത്താം വാർഡായ പാവുവയലില്‍ ഇക്കഴിഞ്ഞ ദിവസം മരിച്ചയാള്‍ക്ക് ചെള്ളുപനി രോഗം സ്ഥിരീകരിച്ചു.ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന സ്ത്രീയാണ് മരണപ്പെട്ടത്

 

കടിയേറ്റ് 10-12 ദിവസം കഴിയുമ്ബോള്‍ ശക്തമായ പനി, തലവേദന, പേശീവേദന, കണ്ണ് ചുവക്കല്‍ എന്നിവയുണ്ടാകും. ചിഗർ മൈറ്റ് കടിച്ച ഭാഗം ചെറിയ ചുവന്ന തടിച്ച പാടായി ആരംഭിച്ചു പിന്നീട് കറുത്ത വ്രണമാകും. വ്രണങ്ങളില്ലാതെയും ചെള്ളുപനി കാണാറുണ്ട്.

കൊയിലാണ്ടി: കൊയിലാണ്ടി  നഗരസഭയിലെ പത്താം വാർഡായ പാവുവയലില്‍ ഇക്കഴിഞ്ഞ ദിവസം മരിച്ചയാള്‍ക്ക് ചെള്ളുപനി രോഗം സ്ഥിരീകരിച്ചു.ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന സ്ത്രീയാണ് മരണപ്പെട്ടത്. ഇതേതുടർന്ന് ഡിഎംഒയുടെ നിർദേശാനുസരണനം നഗരസഭയുടെ മേല്‍നോട്ടത്തില്‍ പൊതുജനാരോഗ്യ വിഭാഗം പ്രതിരോധ പ്രവർത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

മരിച്ച രോഗിയുടെ വീടിന്റെ പരിസരത്തുള്ള കുറ്റിക്കാടുകളുള്ള സ്ഥലങ്ങളും സമീപ പ്രദേശങ്ങളിലും വൃത്തിയാക്കിയിട്ടുണ്ട്. എലികളുടെ ശരീരത്തില്‍ നിന്നു സാംപിള്‍ പരിശോധനയ്ക്കു ശേഖരിച്ചു

രോഗലക്ഷണങ്ങള്‍ എന്തെല്ലാം?

കടിയേറ്റ് 10-12 ദിവസം കഴിയുമ്ബോള്‍ ശക്തമായ പനി, തലവേദന, പേശീവേദന, കണ്ണ് ചുവക്കല്‍ എന്നിവയുണ്ടാകും. ചിഗർ മൈറ്റ് കടിച്ച ഭാഗം ചെറിയ ചുവന്ന തടിച്ച പാടായി ആരംഭിച്ചു പിന്നീട് കറുത്ത വ്രണമാകും. വ്രണങ്ങളില്ലാതെയും ചെള്ളുപനി കാണാറുണ്ട്.

പ്രതിരോധ മാർഗങ്ങള്‍ എന്തെല്ലാം?

എലികളെ കൊല്ലുക, ‌കുറ്റിക്കാടുകളും പുല്‍ച്ചെടികളും വൃത്തിയാക്കുക, പുല്‍മേട്ടിലും വനപ്രദേശങ്ങളിലും പോകുമ്ബോള്‍ കൈകാലുകള്‍ മറയ്ക്കുന്ന വസ്ത്രങ്ങളും കയുറയും കാലുറയും ധരിക്കുകയും മൈറ്റ് റിപ്പല്ലന്റുകള്‍ പുരട്ടുക