ട്രെയിൻ നിർത്തും മുൻപ് ഇറങ്ങാൻ ശ്രമിച്ച് പാളത്തിലേക്ക് വീണു ; 19കാരിയുടെ കാൽപാദം അറ്റു

 റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽനിന്ന് ഇറങ്ങുന്നതിനിടെ വിദ്യാർഥിനിക്ക് ദാരുണ അപകടം. ട്രെയിൻ പൂർണമായി നിർത്തുന്നതിന് മുൻപ് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ കാൽതെറ്റി പാളത്തിലേക്ക് വീണാണ് 19കാരിയായ കാർത്തികയ്ക്ക് കാൽപാദം നഷ്ടമായത്. തിരുവനന്തപുരത്ത് എൽഎൽബിക്ക് പഠിക്കുന്ന കടക്കരപ്പള്ളി തറേപറമ്പിൽ രാധാകൃഷ്ണന്റെയും നിഷയുടെയും മകളാണ് കാർത്തിക.

 

 ചേർത്തല : റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽനിന്ന് ഇറങ്ങുന്നതിനിടെ വിദ്യാർഥിനിക്ക് ദാരുണ അപകടം. ട്രെയിൻ പൂർണമായി നിർത്തുന്നതിന് മുൻപ് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ കാൽതെറ്റി പാളത്തിലേക്ക് വീണാണ് 19കാരിയായ കാർത്തികയ്ക്ക് കാൽപാദം നഷ്ടമായത്. തിരുവനന്തപുരത്ത് എൽഎൽബിക്ക് പഠിക്കുന്ന കടക്കരപ്പള്ളി തറേപറമ്പിൽ രാധാകൃഷ്ണന്റെയും നിഷയുടെയും മകളാണ് കാർത്തിക.

കൊച്ചുവേളിയിൽനിന്ന് മൈസൂരിലേക്ക് പോകുകയായിരുന്ന ട്രെയിൻ ചേർത്തല സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു അപകടം. ട്രെയിൻ നിർത്തുന്നതിന് മുൻപ് ഇറങ്ങാൻ ശ്രമിച്ച കാർത്തിക കാൽതെറ്റി ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് വീഴുകയായിരുന്നു. തുടർന്ന് ട്രെയിനിന്റെ ചക്രങ്ങൾ കയറിയാണ് കാൽപാദം അറ്റുപോയത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.