കൊച്ചിയിൽ യുവതിക്കു നേരെ ലൈംഗിക അതിക്രമം; സ്കൂട്ടര്‍ യാത്രക്കാരനായ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു
എറണാകുളം അയ്യപ്പൻ കാവില്‍ വഴിയാത്രക്കാരിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ സ്കൂട്ടർ യാത്രക്കാരനായ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു.ഒരുമാസം മുൻപ് നടന്ന സംഭവത്തിലാണ് അറുപത്തിലേറെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച് നോർത്ത് പൊലീസ് ആളെ തിരിച്ചറിഞ്ഞത്.
പട്ടാപ്പകല്‍ റോഡരികിലൂടെ നടന്നു പോയ യുവതിക്കു നേരെയാണ് പിന്നിലൂടെ വന്ന സ്കൂട്ടർ യാത്രക്കാരൻ ലൈംഗിക അതിക്രമം നടത്തിയത്.
കൊച്ചി: എറണാകുളം അയ്യപ്പൻ കാവില്‍ വഴിയാത്രക്കാരിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ സ്കൂട്ടർ യാത്രക്കാരനായ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു.ഒരുമാസം മുൻപ് നടന്ന സംഭവത്തിലാണ് അറുപത്തിലേറെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച് നോർത്ത് പൊലീസ് ആളെ തിരിച്ചറിഞ്ഞത്. ആളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.സിസിടിവി ദൃശ്യങ്ങളടക്കം ചേർത്താണു മെയ് പതിനാറിന് നോർത്ത് പോലീസിനു മുന്നില്‍ പരാതി എത്തിയത്.
പട്ടാപ്പകല്‍ റോഡരികിലൂടെ നടന്നു പോയ യുവതിക്കു നേരെയാണ് പിന്നിലൂടെ വന്ന സ്കൂട്ടർ യാത്രക്കാരൻ ലൈംഗിക അതിക്രമം നടത്തിയത്. ഞെട്ടി തരിച്ച യുവതി പ്രതികരിക്കും മുൻപേ സ്കൂട്ടർ യാത്രക്കാരൻ കടന്നു കളഞ്ഞു.വണ്ടി കണ്ടെത്താൻ ഇതുവരെ അറുപതിലേറെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു. ഒടുവില്‍ ഒരു സിസിടിവിയില്‍ നിന്നും ദൃശ്യങ്ങള്‍ കിട്ടി.
ആളെ തിരിച്ചറിയാൻ സാധിച്ചെന്ന് നോർത്ത് പൊലിസ് പറയുന്നു.ഉടൻ പിടികൂടാണ് ശ്രമം.നഗരത്തില്‍ നമ്പർ ഡീറ്റെക്ക്ഷൻ ക്യാമറകള്‍ ഉള്‍പ്പെടെ പ്രവർത്തന രഹിതമായതാണ് പൊലീസിനെ വലച്ചത് സ്വകാര്യ സ്ഥാപനങ്ങളിലെ ക്യാമറകള്‍ പരിശോധിച്ച് ആളെ കണ്ടെത്തുക എളുപ്പമല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ ചൂണ്ടി കാട്ടുന്നു.