ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസ്; ലോക്കല്‍ കമ്മിറ്റി അംഗത്തെ പുറത്താക്കി സിപിഐഎം
ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ നേതാവിനെ പുറത്താക്കി സിപിഐഎം.ശ്രീകൃഷ്ണപുരം ലോക്കല്‍ കമ്മിറ്റി അംഗം സി സുജിത്തിനെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
Updated: May 30, 2026, 10:05 IST
ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് അംഗം കൂടിയായ സുജിത്തിനെതിരെ കഴിഞ്ഞ ദിവസമാണ് ശ്രീകൃഷ്ണപുരം സ്വദേശിയായ 23-കാരി പരാതി നല്‍കിയത്
പാലക്കാട് : ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ നേതാവിനെ പുറത്താക്കി സിപിഐഎം.ശ്രീകൃഷ്ണപുരം ലോക്കല്‍ കമ്മിറ്റി അംഗം സി സുജിത്തിനെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് അംഗം കൂടിയായ സുജിത്തിനെതിരെ കഴിഞ്ഞ ദിവസമാണ് ശ്രീകൃഷ്ണപുരം സ്വദേശിയായ 23-കാരി പരാതി നല്‍കിയത്. ഒളിവിലുളള സുജിത്തിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
2025 മുതല്‍ 2026 വരെയുളള ഒരുവര്‍ഷ കാലയളവില്‍ ജോലി വാഗ്ദാനം ചെയ്ത് പലപ്പോഴായി പീഡിപ്പിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. പരാതിക്കാരിയുടെ രഹസ്യമൊഴി പൊലീസ് ഉടൻ രേഖപ്പെടുത്തും.