കോഴിക്കോട് പേരാമ്പ്രയില്‍ യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം; നാലുപേര്‍ അറസ്റ്റില്‍
യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത സംഭവത്തില്‍ പേരാമ്പ്രയില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.നടുവണ്ണൂർ സ്വദേശി റജീഷ്, കരുവണ്ണൂർ സ്വദേശികളായ അഭിലാഷ്, ഹുസൈൻ, വെള്ളിയൂർ സ്വദേശി ജാസിഫ് എന്നിവരാണ് പേരാമ്പ്ര പൊലീസിന്റെ പിടിയിലായത്.
Updated: Sep 12, 2026, 12:26 IST
യുവതിക്ക് ലഹരിമരുന്ന് നല്‍കി വിവിധ സ്ഥലങ്ങളിലെത്തിച്ചാണ് പ്രതികള്‍ ക്രൂരമായി പീഡിപ്പിച്ചത്
കോഴിക്കോട്.യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത സംഭവത്തില്‍ പേരാമ്പ്രയില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.നടുവണ്ണൂർ സ്വദേശി റജീഷ്, കരുവണ്ണൂർ സ്വദേശികളായ അഭിലാഷ്, ഹുസൈൻ, വെള്ളിയൂർ സ്വദേശി ജാസിഫ് എന്നിവരാണ് പേരാമ്പ്ര പൊലീസിന്റെ പിടിയിലായത്.
പ്രതികളില്‍ ഒരാളുടെ ബന്ധുവായ യുവതി നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. യുവതിക്ക് ലഹരിമരുന്ന് നല്‍കി വിവിധ സ്ഥലങ്ങളിലെത്തിച്ചാണ് പ്രതികള്‍ ക്രൂരമായി പീഡിപ്പിച്ചത്
പീഡനത്തിന്റെ ദൃശ്യങ്ങള്‍ പകർത്തിയ ബന്ധുവായ പ്രതി, ഈ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി മറ്റു പ്രതികളില്‍നിന്ന് പണം തട്ടിയതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് യുവതി പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കിയത്.