ഒരുമിച്ചു മരിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ വിളിച്ചുവരുത്തി കെട്ടിത്തൂക്കി കൊലപ്പെടുത്തി ; പ്രതി ജീവനൊടുക്കിയ നിലയിൽ
ഒരുമിച്ചു മരിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ വിളിച്ചുവരുത്തി കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തടമ്പാട്ടുതാഴം സ്വദേശി വൈശാഖനാണ് ജീവനൊടുക്കിയത്.
Aug 14, 2026, 13:35 IST
കോഴിക്കോട് : ഒരുമിച്ചു മരിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ വിളിച്ചുവരുത്തി കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തടമ്പാട്ടുതാഴം സ്വദേശി വൈശാഖനാണ് ജീവനൊടുക്കിയത്.
കൊല്ലപ്പെട്ട യുവതിയെ വൈശാഖൻ പ്രായപൂർത്തിയാകുന്നതിനു മുമ്പ് തന്നെ പീഢനത്തിരയാക്കിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വിഷം നൽകിയ ശേഷമാണ് പ്രതി കൊലപാതം നടത്തിയത്. ഒരുമിച്ച് കുരുക്കിടുകയും കഴുത്തിൽ കുരുക്കിട്ട യുവതി നിന്ന സ്റ്റൂൾ പ്രതി തട്ടിമാറ്റുകയുമായിരുന്നു.
വൈശാഖന്‍റെ ഐഡിയൽ ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിൽ വെച്ചാണ് കൊലപാതകം നടത്തിയത്. ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ പ്രതി ശ്രമിച്ചു. കേസിൽ ഹൈക്കോടതി ജാമ്യത്തിലായിരുന്നു വൈശാഖൻ.