യുവതിയെ കൊന്നത് തലയ്ക്ക് വെട്ടി, നാലു വയസുകാരിയെ കഴുത്ത് ഞെരിച്ച്; അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
ഇരുവരുടെയും കഴുത്ത് അറുത്ത് മാറ്റിയ ശേഷം ശരീരഭാഗങ്ങള്‍ കഷ്ണങ്ങളാക്കി മൂന്ന് ചാക്കുകളിലാക്കി.
പ്രതിയായ യുവതിയുടെ ജീവിതപങ്കാളിക്കായി പൊലീസ് തെരച്ചില്‍ തുടരുന്നു. പ്രതി കേരളം വിട്ടതായാണ് സൂചന.
പാലക്കാട് അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. 30 വയസ്സുള്ള യുവതിയെ തലയ്ക്ക് വെട്ടിയാണ് കൊലപ്പെടുത്തിയതെന്നും നാല് വയസ്സുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരുവരുടെയും കഴുത്ത് അറുത്ത് മാറ്റിയ ശേഷം ശരീരഭാഗങ്ങള്‍ കഷ്ണങ്ങളാക്കി മൂന്ന് ചാക്കുകളിലാക്കി. പ്രതിയായ യുവതിയുടെ ജീവിതപങ്കാളിക്കായി പൊലീസ് തെരച്ചില്‍ തുടരുന്നു. പ്രതി കേരളം വിട്ടതായാണ് സൂചന.
ഞായറാഴ്ച അട്ടപ്പാടി ഭവാനിപ്പുഴയിലാണ് യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരുടെയും തല അറുത്ത് ഒരു ചാക്കിലും ശരീരഭാഗങ്ങള്‍ മറ്റ് രണ്ടു ചാക്കുകളിലുമായിരുന്നു പുഴയില്‍ എറിഞ്ഞത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പുതൂര്‍ പൊലീസ് എത്തിയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
മൃതദേഹങ്ങള്‍ കണ്ടെത്തിയ ചാക്കുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ അട്ടപ്പാടിയിലെ ഒരു കടയില്‍ നിന്നാണ് ഇത് വാങ്ങിയതെന്നും കോയമ്പത്തൂരില്‍നിന്ന് സാധനങ്ങള്‍ കൊണ്ടുവന്നതാണെന്നും കണ്ടെത്തി. കടയുടമ ചോദ്യചെയ്തതില്‍നിന്ന് പശ്ചിമ ബംഗാള്‍ സ്വദേശിയായ തോട്ടം തൊഴിലാളി ആണ് ചാക്കുകള്‍ വാങ്ങിയതെന്നും തിരിച്ചറിഞ്ഞു. 20 ദിവസം മുമ്പാണ് കുടുംബം അട്ടപ്പാടിയില്‍ എത്തിയത്. ഭാര്യയോടുള്ള സംശയമാണ് അരുംകൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.