പെരിന്തല്‍മണ്ണയില്‍ ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ യുവതി ഗുരുതരാവസ്ഥയില്‍
വാക്കുതർക്കത്തിനിടെ ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ യുവതി ഗുരുതരാവസ്ഥയില്‍.സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് മുൻഷാദിനെ (30) പെരിന്തല്‍മണ്ണ സി.ഐ. സുമേഷ് സുധാകരന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തു.
Updated: Apr 21, 2026, 11:48 IST
ഷഫ്‌നയെ (25) ശരീരത്തില്‍ ഗുരുതരമായ പൊള്ളലുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പെരിന്തല്‍മണ്ണ: വാക്കുതർക്കത്തിനിടെ ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ യുവതി ഗുരുതരാവസ്ഥയില്‍.സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് മുൻഷാദിനെ (30) പെരിന്തല്‍മണ്ണ സി.ഐ. സുമേഷ് സുധാകരന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തു.
തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ അരക്കുപറമ്പിലാണ് സംഭവം. വാക്കുതർക്കത്തിനിടെ ഭർത്താവ് ഇബ്രാഹിംപടി ചേരിക്കല്ലൻ മുൻഷാദ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ അരക്കുപറമ്പ് സ്വദേശിനി ചേരിക്കല്ലൻ ഷഫ്‌നയെ (25) ശരീരത്തില്‍ ഗുരുതരമായ പൊള്ളലുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.