തിരുവല്ലയിലെ സ്പായില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായ കേസ് ; ഒരാള്‍ കൂടി പിടിയില്‍

 

ആലുവയില്‍ നിന്ന് ഇന്നലെ അര്‍ധരാത്രിയാണ് വരുണ്‍ പിടിയിലായത്

 

കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. 

തിരുവല്ലയിലെ സ്പായില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായ കേസില്‍ ഒരു പ്രതിയെ കൂടി പൊലീസ് പിടികൂടി. നിരണം സ്വദേശിയായ വരുണ്‍ ആണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. 

ആലുവയില്‍ നിന്ന് ഇന്നലെ അര്‍ധരാത്രിയാണ് വരുണ്‍ പിടിയിലായത്. വരുണിന്റെ മൊബൈല്‍ ലൊക്കേഷന്‍ കൊച്ചിയിലാണെന്ന് മനസിലാക്കി പൊലീസ് നടത്തിയ ഓപ്പറേഷനിലാണ് പ്രതി പിടിയിലായത്. നേരത്തെ സുബിന്‍, ബെര്‍ലിന്‍ ദാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആകെ ആറ് പ്രതികളുള്ള കേസില്‍ ഇനി മൂന്ന് പേരെ കൂടി കണ്ടെത്താനുണ്ട്. ഒളിവില്‍ പോയ ബാക്കി പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ഇവര്‍ സംസ്ഥാനം വിട്ടതായും പൊലീസിന് സംശയമുണ്ട്.