വീടുവിട്ടിറങ്ങിയ യുവതിയെ വനത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
ഗൂഡല്ലൂരിനടുത്ത് കാണാതായ സ്ത്രീയുടെ മൃതദേഹം വനത്തിൽ കണ്ടെത്തി. കടുവ ആക്രമിച്ച് കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പൈക്കാര അനുപുറം സ്വദേശി പാർവ്വതി (58)യാണ് മരിച്ചത്.
Apr 17, 2026, 14:04 IST
വയനാട്: ഗൂഡല്ലൂരിനടുത്ത് കാണാതായ സ്ത്രീയുടെ മൃതദേഹം വനത്തിൽ കണ്ടെത്തി. കടുവ ആക്രമിച്ച് കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പൈക്കാര അനുപുറം സ്വദേശി പാർവ്വതി (58)യാണ് മരിച്ചത്.
കഴിഞ്ഞ 11ാം തീയതി കുടുംബകലഹത്തെത്തുടർന്ന് വീടുവിട്ടിറങ്ങിയതായിരുന്നു പാർവ്വതി. ബന്ധുവീട്ടിലേക്കായിരിക്കും പോയിരിക്കുകയെന്ന നിഗമനത്തിലായിരുന്നു വീട്ടുക്കാർ. എന്നാൽ ബന്ധുവീട്ടിൽ എത്തിയിട്ടില്ലെന്നറിഞ്ഞ വീട്ടുക്കാർ തെരച്ചിൽ തുടങ്ങി. വീടിനടുത്തുനിന്ന് രണ്ടുകിലോമീറ്റർ അകലെ ഉൾവനത്തിലായി ചിതറിയനിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പരിഭ്രാന്തരായ ബന്ധുക്കൾ ജനപ്രതിനിധികളുടെയും മറ്റും സഹായം തേടി പൊലീസിനെയും വനംവകുപ്പിനെയും വിവരമറിയിച്ചു.