പറശിനിക്കടവിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ സ്ത്രീയെ തിരിച്ചറിഞ്ഞു: അയൽവാസി ഒളിവിൽ, കൊലപാതകമാണെന്ന് സൂചന, അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്
പറശിനിക്കടവിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടത് കണ്ണപുരം അയ്യോത്ത് സ്വദേശി കെ.വി.സീമ(50) യാണെന്ന് തിരിച്ചറിഞ്ഞു.
നേരത്തെയും ഇരുവരും ഈ ലോഡ്ജില്‍മുറിയെടുത്തിരുന്നുവെന്ന് ലോഡ്ജ് അധികൃതര്‍ പോലീസിനോട് പറഞ്ഞു
പറശിനി : പറശിനിക്കടവിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടത് കണ്ണപുരം അയ്യോത്ത് സ്വദേശി കെ.വി.സീമ(50) യാണെന്ന് തിരിച്ചറിഞ്ഞു.ഇവരുടെ മരണം കൊലപാതകമെന്നാണ് പൊലിസിൻ്റെ പ്രാഥമിക നിഗമനം. ചെറുകുന്ന് അയ്യോത്ത് മുട്ടില്‍ സ്വദേശിനിയായ സീമയുടെ ഭര്‍ത്താവ് സുരേഷ് രണ്ട് വര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു.ഇവർക്ക് രണ്ട് മക്കളുണ്ട്.സീമയുടെ കൂടെയുണ്ടായിരുന്ന അയൽവാസിയായ ആൺ സുഹൃത്ത് അയ്യോത്തെ കടേല്‍പറമ്പില്‍ വീട്ടില്‍ കെ.പി.വിജയനെ ഇനിയും കണ്ടെത്തിയിട്ടില്ല.
ഇരുവരും അയല്‍വാസികളാണ്.ഇന്നലെ ഫിബ്രവരി 4 ന് ഉച്ചക്ക് 12.50 നാണ് ഇരുവരും ചേര്‍ന്ന് പറശിനിക്കടവിലെ സമ്മര്‍ലാന്റ് ഇന്‍ ലോഡ്ജിലെ 602-ാം നമ്പര്‍ മുറിയെടുത്തത്.വൈകുന്നേരം ആരോടെ വിജയന്‍ മുറി പുറത്തുനിന്ന് പൂട്ടി പുറത്തേക്ക് പോയി.ഇയാള്‍ തിരിച്ചുവരാത്തതിനെ തുടര്‍ന്നാണ് ലോഡ്ജ് അധികൃതര്‍ പോലീസിനെ വിളിച്ചത്.വിജയന്റെ മൊബൈല്‍ സ്വിച്ചോഫ് ചെയ്ത നിലയിലാണ്. നേരത്തെയും ഇരുവരും ഈ ലോഡ്ജില്‍മുറിയെടുത്തിരുന്നുവെന്ന് ലോഡ്ജ് അധികൃതര്‍ പോലീസിനോട് പറഞ്ഞു.മരണം കൊലപാതകമാണെന്നാണ് പ്രാഥമിക സൂചന.
ഇന്ന് രാവിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാവൂവെന്ന് പോലീസ് പറഞ്ഞു. മൃതദ്ദേഹം ഇൻക്വസ്റ്റ് നടത്തി പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.