ആലുവയില്‍ ലോഡ്ജില്‍ യുവതി മരിച്ച നിലയില്‍
ആലുവയില്‍ ലോഡ്ജില്‍ യുവതി മരിച്ച നിലയില്‍. എംഎല്‍എ ഓഫിസിന് സമീപത്തെ ലോഡ്ജിലാണ് സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇടുക്കി സ്വദേശിനി ജോമോളാണ് (26) മരിച്ചത്. ഇന്നലെ വൈകീട്ടാണ് ലോഡ്ജില്‍ മുറിയെടുത്തത്.
Updated: Mar 30, 2026, 16:28 IST
വെളുപ്പിനെ അഞ്ചുമണിയോടെ ലോഡ്ജ് ജീവനക്കാരൻ മുറിയിൽ ചെന്ന് വിളിച്ചേക്കിലും വാതിൽ തുറന്നില്ല. ഫോൺ വിളിച്ചിട്ടും എടുത്തില്ല. തുടർന്ന് മുറിയുടെ സൺഷെയ്ഡിൽ കയറി നോക്കിയപ്പോഴാണ് തൂങ്ങിനിൽക്കുന്നതായി കാണുന്നത്.
കൊച്ചി : ആലുവയില്‍ ലോഡ്ജില്‍ യുവതി മരിച്ച നിലയില്‍. എംഎല്‍എ ഓഫിസിന് സമീപത്തെ ലോഡ്ജിലാണ് സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇടുക്കി സ്വദേശിനി ജോമോളാണ് (26) മരിച്ചത്. ഇന്നലെ വൈകീട്ടാണ് ലോഡ്ജില്‍ മുറിയെടുത്തത്.
ഇന്ന് രാവിലെ ആലുവ ടൗണിലുള്ള ലോഡ്ജിൽ ആണ് സംഭവം നടക്കുന്നത്. ഇന്നലെ രാവിലെ 10 മണിയോടെയാണ് യുവതി ലോഡ്ജ് മുറിയിൽ മുറി എടുത്തത്. മുറി എടുത്തതിന് ശേഷം യുവതി പിന്നീട് മുറിക്ക് പുറത്തേക്കിറങ്ങിയിട്ടില്ല.
വെളുപ്പിനെ അഞ്ചുമണിയോടെ ലോഡ്ജ് ജീവനക്കാരൻ മുറിയിൽ ചെന്ന് വിളിച്ചേക്കിലും വാതിൽ തുറന്നില്ല. ഫോൺ വിളിച്ചിട്ടും എടുത്തില്ല. തുടർന്ന് മുറിയുടെ സൺഷെയ്ഡിൽ കയറി നോക്കിയപ്പോഴാണ് തൂങ്ങിനിൽക്കുന്നതായി കാണുന്നത്. ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.