അരൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം യുവതി ട്രെയിൻ തട്ടി മരിച്ച നിലയില്‍
അരൂർ റെയില്‍വേ സ്റ്റേഷന് സമീപം 19 വയസ്സുള്ള യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി അരൂർ പഞ്ചായത്ത് 17-ാം വാർഡില്‍ ധർമ്മേക്കാട് രതീഷിന്റെ മകള്‍ അഞ്ജനയാണ് മരിച്ചത്.
Oct 3, 2025, 14:10 IST
രാത്രി 12 മണിയോടെയാണ് അരൂർ റെയില്‍വേ സ്റ്റേഷൻ സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തിയത്
അരൂർ: അരൂർ റെയില്‍വേ സ്റ്റേഷന് സമീപം 19 വയസ്സുള്ള യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി അരൂർ പഞ്ചായത്ത് 17-ാം വാർഡില്‍ ധർമ്മേക്കാട് രതീഷിന്റെ മകള്‍ അഞ്ജനയാണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് അരൂർ റെയില്‍വേ സ്റ്റേഷൻ സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരൂ.മരണത്തില്‍ ദുരൂഹത ആരോപിച്ചുകൊണ്ട് കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.