ഭര്‍ത്താവിനൊപ്പം കുളിക്കാന്‍ എത്തിയ യുവതി നെയ്യാര്‍ ഡാമില്‍  മുങ്ങി മരിച്ചു

ഭര്‍ത്താവിനൊപ്പം കുളിക്കാന്‍ എത്തിയ  നെയ്യാര്‍ ഡാമില്‍ യുവതിയെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.  പന്ത കാഞ്ചിമൂട് നിതിന്‍ ഭവനില്‍ നിതിന്റെ ഭാര്യ സിമി (24) ആണ് മരണപ്പെട്ടത്.ഇന്നലെ ഉച്ചയ്‌ക്ക് 12 മണിയോടെയാണ് ഈ സംഭവം ഉണ്ടായത്.

 

സോപ്പ് എടുക്കാന്‍ മറന്നുപോയതിനാല്‍ നിതിൻ തിരികെ വീട്ടിലേക്ക് പോയി. തിരിച്ചെത്തിയപ്പോള്‍ സിമിയെ കാണാൻ കഴിഞ്ഞില്ലെന്നാണ് നിതിൻ പൊലീസിനോട് പറഞ്ഞത്.

തിരുവനന്തപുരം: ഭര്‍ത്താവിനൊപ്പം കുളിക്കാന്‍ എത്തിയ  നെയ്യാര്‍ ഡാമില്‍ യുവതിയെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.  പന്ത കാഞ്ചിമൂട് നിതിന്‍ ഭവനില്‍ നിതിന്റെ ഭാര്യ സിമി (24) ആണ് മരണപ്പെട്ടത്.ഇന്നലെ ഉച്ചയ്‌ക്ക് 12 മണിയോടെയാണ് ഈ സംഭവം ഉണ്ടായത്.

 നിതിനൊപ്പം നെയ്യാര്‍ ജലസംഭരണിയില്‍ കുളിക്കാന്‍ എത്തിയതായിരുന്നു സിമി. ഇതിനിടെ സോപ്പ് എടുക്കാന്‍ മറന്നുപോയതിനാല്‍ നിതിൻ തിരികെ വീട്ടിലേക്ക് പോയി. തിരിച്ചെത്തിയപ്പോള്‍ സിമിയെ കാണാൻ കഴിഞ്ഞില്ലെന്നാണ് നിതിൻ പൊലീസിനോട് പറഞ്ഞത്. തുടർന്ന് നടത്തിയ തിരച്ചിലില്‍ നെയ്യാർ ഡാമിന് സമീപത്ത് വീണ് കിടക്കുന്ന നിലയില്‍ സിമിയെ കണ്ടെത്തുകയായിരുന്നു.

യുവതിയെ ഉടൻ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സിമിയുടെ അസ്വാഭാവിക മരണത്തില്‍ നെയ്യാർ ഡാം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.