അട്ടപ്പാടിയില്‍ ഓട്ടോറിക്ഷക്ക് മുകളില്‍ മരം വീണ് യുവതിക്ക് ദാരുണാന്ത്യം
അട്ടപ്പാടിയില്‍ ഓട്ടോറിക്ഷക്ക് മുകളില്‍ മരം വീണ് യുവതിക്ക് ദാരുണാന്ത്യം
അപകടത്തില്‍ ഓട്ടോയില്‍ ഉണ്ടായിരുന്ന മറ്റ് രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
May 1, 2026, 06:30 IST
സംസ്ഥാനത്ത് വ്യാപകമായി വേനല്‍ മഴയും കാറ്റും ശക്തമാകുകയാണ്.
അട്ടപ്പാടിയില്‍ ഓട്ടോറിക്ഷക്ക് മുകളില്‍ മരം വീണ് യുവതിക്ക് ദാരുണാന്ത്യം. കല്‍ക്കണ്ടി സ്വദേശിനി സോണിയ (35) ആണ് മരിച്ചത്. അട്ടപ്പാടി ചെമ്മണ്ണൂരില്‍ വെച്ചായിരുന്നു സംഭവം. കനത്ത മഴയ്ക്കിടെ ഓട്ടോറിക്ഷയില്‍ സഞ്ചരിക്കവെ മരം ഒടിഞ്ഞുവീഴുകയായിരുന്നു. അപകടത്തില്‍ ഓട്ടോയില്‍ ഉണ്ടായിരുന്ന മറ്റ് രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
സംസ്ഥാനത്ത് വ്യാപകമായി വേനല്‍ മഴയും കാറ്റും ശക്തമാകുകയാണ്. പാലക്കാടിന് പുറമെ ഇടുക്കി, കോഴിക്കോട് ജില്ലകളിലും മഴയും കാറ്റും വന്‍ നാശനഷ്ടങ്ങളാണ് വിതച്ചത്.