എറണാകുളത്ത് ട്രെയിനിനടിയില്‍പ്പെട്ട് സ്ത്രീ മരിച്ചു

സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിനടിയില്‍പ്പെട്ട് യുവതി മരിച്ചു. കൊല്ലം സ്വദേശി ചിപ്പി (35) ആണ് മരിച്ചത്.പുലർച്ചെയുള്ള വഞ്ചിനാട് എക്സ്പ്രസില്‍ കയറാൻ ശ്രമിക്കവേയാണ് അപകടമുണ്ടായത്. ട്രെയിൻ എടുത്തു തുടങ്ങിയതിനുശേഷം അതിലേക്ക് ഓടിക്കയറാൻ ശ്രമിച്ചപ്പോഴാണ് ചിപ്പി ട്രെയിനിനടിയില്‍പ്പെട്ടത്.

 

ട്രെയിൻ എടുത്തു തുടങ്ങിയതിനുശേഷം അതിലേക്ക് ഓടിക്കയറാൻ ശ്രമിച്ചപ്പോഴാണ് ചിപ്പി ട്രെയിനിനടിയില്‍പ്പെട്ടത്.

എറണാകുളം : സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിനടിയില്‍പ്പെട്ട് യുവതി മരിച്ചു. കൊല്ലം സ്വദേശി ചിപ്പി (35) ആണ് മരിച്ചത്.പുലർച്ചെയുള്ള വഞ്ചിനാട് എക്സ്പ്രസില്‍ കയറാൻ ശ്രമിക്കവേയാണ് അപകടമുണ്ടായത്. ട്രെയിൻ എടുത്തു തുടങ്ങിയതിനുശേഷം അതിലേക്ക് ഓടിക്കയറാൻ ശ്രമിച്ചപ്പോഴാണ് ചിപ്പി ട്രെയിനിനടിയില്‍പ്പെട്ടത്.

ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. അപകടം മൂലം ട്രെയിൻ ഒരു മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്.