കോഴിക്കോട് സ്കൂട്ടറില്‍ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം; ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടർ രണ്ടായി മുറിഞ്ഞു
കൊടുവള്ളിയില്‍ സ്കൂട്ടറില്‍ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം.കൊടുവള്ളി കച്ചേരി മുക്കിലാണ് സംഭവം. മറിവീട്ടില്‍ താഴം സ്വദേശിനി പറയരുകണ്ടി ഹഫ്സത്ത് ആണ് മരിച്ചത്.
Updated: Apr 16, 2026, 10:53 IST
ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടർ രണ്ടായി മുറിഞ്ഞു. കിഴക്കോത്ത് കച്ചേരിമുക്കില്‍ ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു അപകടം നടന്നത്.
കോഴിക്കോട് : കൊടുവള്ളിയില്‍ സ്കൂട്ടറില്‍ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം.കൊടുവള്ളി കച്ചേരി മുക്കിലാണ് സംഭവം. മറിവീട്ടില്‍ താഴം സ്വദേശിനി പറയരുകണ്ടി ഹഫ്സത്ത് ആണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടർ രണ്ടായി മുറിഞ്ഞു. കിഴക്കോത്ത് കച്ചേരിമുക്കില്‍ ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു അപകടം നടന്നത്.
എളേറ്റില്‍ ഭാഗത്തു നിന്നും കൊടുവള്ളി ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടറില്‍ തെറ്റായി എതിർദിശയില്‍ വന്ന പന്നൂർ സ്വദേശികള്‍ സഞ്ചരിച്ച കാറിടിക്കുകയായിരുന്നു. ഉടൻ തന്നെ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.