തൃശൂരില്‍ കുഞ്ഞിനെ മുലയൂട്ടുന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു
28 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് കസേരയിലിരുന്ന് പാല്‍ നല്‍കുന്നതിനിടെ ഐശ്വര്യ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു
Nov 27, 2026, 07:32 IST
വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു ദാരുണമായ സംഭവം.
ഗുരുവായൂരില്‍ നവജാത ശിശുവിനെ മുലയൂട്ടുന്നതിനിടെ അമ്മ കുഴഞ്ഞുവീണ് മരിച്ചു. കാരയൂര്‍ പട്ടുകുളങ്ങര സ്വദേശി നിതീഷിന്റെ ഭാര്യ ഐശ്വര്യയാണ് (31) മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു ദാരുണമായ സംഭവം.
28 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് കസേരയിലിരുന്ന് പാല്‍ നല്‍കുന്നതിനിടെ ഐശ്വര്യ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ശബ്ദം കേട്ടെത്തിയ വീട്ടുകാരും പരിചരണത്തിനുണ്ടായിരുന്നവരും ചേര്‍ന്ന് ഉടന്‍ തന്നെ മുതുവട്ടൂരിലെ രാജാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.