കുണ്ടറയില്‍ യുവതിയെ പൊലീസ് ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയെന്ന പരാതി ; നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു
യുവതിയും ഭര്‍ത്താവും മദ്യലഹരിയില്‍ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നാണ് പൊലീസിന്റെ വിശദീകരണം
Mar 30, 2026, 07:42 IST
ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ തര്‍ക്കത്തില്‍ ഭര്‍ത്താവിനെ കയ്യേറ്റം ചെയ്ത എസ്.ഐ കിരണിനെ തടഞ്ഞതിന് പൊലീസുകാര്‍ മര്‍ദ്ദിച്ചെന്നാണ് പേരൂര്‍ സ്വദേശിനി അശ്വനിയുടെ പരാതി.
കുണ്ടറയില്‍ യുവതിയെ പൊലീസ് ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ എസ്.ഐ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. യുവമോര്‍ച്ചയും മഹിളാ മോര്‍ച്ചയും കുണ്ടറ പൊലീസ് സ്റ്റേഷനിലേക്ക് ഇന്ന് മാര്‍ച്ച് നടത്തും. കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐയും എഐവൈഎഫും സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു.
ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ തര്‍ക്കത്തില്‍ ഭര്‍ത്താവിനെ കയ്യേറ്റം ചെയ്ത എസ്.ഐ കിരണിനെ തടഞ്ഞതിന് പൊലീസുകാര്‍ മര്‍ദ്ദിച്ചെന്നാണ് പേരൂര്‍ സ്വദേശിനി അശ്വനിയുടെ പരാതി. സംഭവത്തില്‍ റൂറല്‍ എസ്പി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ശസ്താംകോട്ട ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. എന്നാല്‍ യുവതിയും ഭര്‍ത്താവും മദ്യലഹരിയില്‍ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നാണ് പൊലീസിന്റെവിശദീകരണം. ഇരുവര്‍ക്കും എതിരെ പൊലീസ് കേസും എടുത്തിരുന്നു