ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവില്‍ ലഹരിവില്‍പ്പന; ഹാഷിഷ് ഓയിലുമായി യുവതി പിടിയിൽ 

പെരിങ്ങോട്ടുകര താന്ന‍്യം സ്വദേശി ചിറയത്ത് വീട്ടിൽ ശ്രീലക്ഷ്മിയെയാണ് (30) തൃശൂർ റൂറൽ പൊലീസ് പിടികൂടിയത്. തൃശൂരിലെ തൃപ്രയാറിലുള്ള ജിംനേഷ‍്യത്തിലെ ജോലിക്കാരിയായിരുന്നു ഇവർ. ഇവരില്‍ നിന്ന് 2.270 കിലോഗ്രാം ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തു.

 

തൃശൂര്‍:തൃശൂർ: ജിംനേഷ‍്യത്തിന്‍റെയും ബ‍്യൂട്ടി സലൂണിന്‍റെയും മറവിൽ ലഹരി വിൽപ്പന നടത്തിവരുകയായിരുന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങോട്ടുകര താന്ന‍്യം സ്വദേശി ചിറയത്ത് വീട്ടിൽ ശ്രീലക്ഷ്മിയെയാണ് (30) തൃശൂർ റൂറൽ പൊലീസ് പിടികൂടിയത്. തൃശൂരിലെ തൃപ്രയാറിലുള്ള ജിംനേഷ‍്യത്തിലെ ജോലിക്കാരിയായിരുന്നു ഇവർ. ഇവരില്‍ നിന്ന് 2.270 കിലോഗ്രാം ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തു.കൂടാതെ മയക്ക് മരുന്ന് വില്‍പ്പന നടത്തി അനധികൃതമായി സമ്പാദിച്ച 90500/ രൂപയും, ഹാഷിഷ് ഓയില്‍ ചില്ലറ വില്‍പ്പന നടത്താനായി ഉപയോഗിക്കുന്ന് 50 ഒഴിഞ്ഞ ചെറിയ പ്ലാസ്റ്റിക് ബോട്ടിലുകളും പിടിച്ചെടുത്തു.

കരയാമുട്ടം സൊസൈറ്റിക്ക് സമീപമുള്ള വാടകവീട്ടില്‍ വെച്ചാണ് തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും വലപ്പാട് പൊലീസും ചേര്‍ന്ന് പ്രതിയെ പിടികൂടിയത്.യുവതിക്ക് മയക്ക് മരുന്ന് എത്തിച്ച് നല്‍കിയയാളെക്കുറിച്ചുള്ള നിര്‍ണ്ണായകവിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നും അന്വേഷിച്ചുവരികയാണ്.