ടീച്ചറായി ജോലി വാഗ്ദാനം ചെയ്ത് 25.5 പവന്‍ സ്വര്‍ണം തട്ടിയ യുവതി അറസ്റ്റില്‍

മൂത്തകുന്നം ചെട്ടിക്കാട് കുറുപ്പശ്ശേരി വീട്ടില്‍ ധന്യയെയാണ് വടക്കേക്കര പോലീസ് പിടികൂടിയത്.

 

നോര്‍ത്ത് പറവൂര്‍, വടക്കേക്കര, ചെങ്ങമനാട് പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത അഞ്ച് കേസുകളില്‍ ധന്യ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

സ്‌കൂളില്‍ അധ്യാപികയായി ജോലി വാങ്ങിനല്‍കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയില്‍നിന്ന് 25.5 പവന്‍ സ്വര്‍ണം കൈക്കലാക്കി കബളിപ്പിച്ച കേസില്‍ 46കാരി അറസ്റ്റില്‍. മൂത്തകുന്നം ചെട്ടിക്കാട് കുറുപ്പശ്ശേരി വീട്ടില്‍ ധന്യയെയാണ് വടക്കേക്കര പോലീസ് പിടികൂടിയത്.


ചെട്ടിക്കാട് സ്വദേശിനിയായ യുവതിയാണ് തട്ടിപ്പിനിരയായത്. 2024 മുതല്‍ വിവിധ ഘട്ടങ്ങളിലായാണ് അധ്യാപക ജോലി വാഗ്ദാനം ചെയ്ത് ധന്യ യുവതിയില്‍നിന്ന് സ്വര്‍ണം വാങ്ങിയത്. എന്നാല്‍ സ്വര്‍ണം കൈപ്പറ്റിയശേഷം ജോലി വാങ്ങിനല്‍കുകയോ സ്വര്‍ണം തിരികെ നല്‍കുകയോ ചെയ്തില്ലെന്നാണ് പരാതി.


നോര്‍ത്ത് പറവൂര്‍, വടക്കേക്കര, ചെങ്ങമനാട് പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത അഞ്ച് കേസുകളില്‍ ധന്യ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.