തപാല്‍ വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് നാലുലക്ഷം തട്ടിയെടുത്ത യുവതി പിടിയിൽ 

തപാല്‍ വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് തൃപ്പൂണിത്തുറ സ്വദേശിനി നീതുവില്‍നിന്നും ബാങ്ക് അക്കൗണ്ട് മുഖേന നാലുലക്ഷം രൂപ കൈക്കലാക്കിയ യുവതി പിടിയിൽ. മാലിപ്പുറം കര്‍ത്തേടം വലിയപറമ്പില്‍ മേരി ഡീന (31) യെയാണ് കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.
 

കളമശ്ശേരി(എറണാകുളം): തപാല്‍ വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് തൃപ്പൂണിത്തുറ സ്വദേശിനി നീതുവില്‍നിന്നും ബാങ്ക് അക്കൗണ്ട് മുഖേന നാലുലക്ഷം രൂപ കൈക്കലാക്കിയ യുവതി പിടിയിൽ. മാലിപ്പുറം കര്‍ത്തേടം വലിയപറമ്പില്‍ മേരി ഡീന (31) യെയാണ് കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.

കളമശ്ശേരി എസ്.ഐ. സി.ആര്‍. സിങ്ങിന്റെ നേതൃത്വത്തില്‍ സി.പി.ഒ.മാരായ മാഹിന്‍, ഷിബു, വനിതാ സി.പി.ഒ. വെല്‍മ എന്നിവരാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കളമശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.