രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ സമീപിച്ച് യുവതി
കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവിനും പരാതി അയച്ചിട്ടുണ്ട്
രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും യുവതി പരാതി അയച്ചു.
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ കോണ്‍ഗ്രസ് നേതൃത്വത്തെ സമീപിച്ച് യുവതി. ദേശീയ നേതൃത്വത്തിനെയാണ് പരാതിയുമായി യുവതി സമീപിച്ചത്. രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും യുവതി പരാതി അയച്ചു. അതേസമയം കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവിനും പരാതി അയച്ചിട്ടുണ്ട്. താന്‍ നേരിട്ടത് അതിക്രൂരമായ പീഡനമെന്ന് യുവതി പരാതിയില്‍ പറയുന്നുണ്ട്. അധികാരം ഉപയോഗിച്ച് രാഹുല്‍ ഭീഷണിപ്പെടുത്തുന്നതായും യുവതിയുടെ പരാതിയിലുണ്ട്.
കൂടാതെ രാഹുലും സംഘവും സാമൂഹ്യ മാധ്യമങ്ങളില്‍ വേട്ടയാടുന്നതായും യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കൂടാതെ തനിക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമായതിനാല്‍ ഇടപെടണമെന്നും പരാതിയില്‍ യുവതി അപേക്ഷിച്ചു. രാഹുലിനെതിരെ മാതൃകാപരമായ നടപടി വേണമെന്നാണ് യുവതി ആവശ്യപ്പെട്ടത്. സമൂഹത്തില്‍ സ്ത്രീകളുടെ അന്തസ്സിന് വിലകല്‍പ്പിക്കുന്ന നടപടി ഉണ്ടാകണമെന്ന് യുവതി. ആവശ്യമെങ്കില്‍ തെളിവുകള്‍ കൈമാറാം എന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം യുവതിയുടെ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ കേസെടുത്തു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, അശാസ്ത്രീയമായി ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചു തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. തിരുവനന്തപുരം വലിയമല പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയത്. കഴിഞ്ഞദിവസം വിശദമായി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.