ബലാത്സംഗ പരാതി നല്‍കിയ യുവതിയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച കേസ് ; രാഹുല്‍ ഈശ്വറിന്റെ ജാമ്യ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

രണ്ട് ദിവസം പൊലീസ് കസ്റ്റഡിയില്‍ കഴിഞ്ഞ രാഹുലിനെ ഇന്നലെ ഉച്ചയ്ക്ക് ശേഷം തിരികെ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പ്രവേശിപ്പിച്ചിരുന്നു. 

 

സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില അഞ്ചാം പ്രതിയാണ് രാഹുല്‍ ഈശ്വര്‍. 

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ പരാതി നല്‍കിയ യുവതിയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വര്‍ നല്‍കിയ ജാമ്യഹര്‍ജി ഇന്ന് തിരുവനന്തപുരം അഡീഷണല്‍ സിജെഎം കോടതി പരിഗണിക്കും. നേരത്തെ സെഷന്‍സ് കോടതിയില്‍ രാഹുല്‍ ഈശ്വര്‍ ജാമ്യ ഹര്‍ജി നല്‍കിയിരുന്നു. ഇത് ശനിയാഴ്ച പരിഗണിക്കാനിരിക്കെയാണ് കീഴ്‌ക്കോടതിയില്‍ മറ്റൊരു ഹര്‍ജി നല്‍കിയത്. രണ്ട് ദിവസം പൊലീസ് കസ്റ്റഡിയില്‍ കഴിഞ്ഞ രാഹുലിനെ ഇന്നലെ ഉച്ചയ്ക്ക് ശേഷം തിരികെ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പ്രവേശിപ്പിച്ചിരുന്നു. 

സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില അഞ്ചാം പ്രതിയാണ് രാഹുല്‍ ഈശ്വര്‍. 

കേസിലെ നാലാം പ്രതിയായ കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി, സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കാനായി മാറ്റിവെച്ചിരുന്നു. എന്നാല്‍ ജഡ്ജി ഇന്ന് അവധിയായതിനാല്‍ ചുമതലയുള്ള മറ്റൊരു കോടതിയിലാണ് ഹര്‍ജി വരിക. കേസ് പരിഗണിച്ച ശേഷം മാറ്റിവെക്കാനാണ് സാധ്യത.