ഭാര്യക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തി അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുവാവിനെതിരെ കൊട്ടിയം പൊലീസ് കേസെടുത്തു

അടുത്തിടെ നാട്ടില്‍ എത്തിയ ശേഷം ഭര്‍ത്താവിനെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയിരുന്നു. ശേഷവും അതിക്രമങ്ങള്‍ തുടര്‍ന്നതോടെയാണ് പരാതി നല്‍കിയതെന്നാണ് യുവതിയുടെ മൊഴി.

 

കൊട്ടിയം സ്വദേശിനിയായ ഭാര്യയുടെ പരാതിയിലാണ് കേസെടുത്തത്.

ഭാര്യക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തി അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയില്‍ ഭര്‍ത്താവിനെ കൊട്ടിയം പൊലീസ് കേസെടുത്തു. കൊട്ടിയം സ്വദേശിനിയായ ഭാര്യയുടെ പരാതിയിലാണ് കേസെടുത്തത്. ദമ്പതികള്‍ ഇംഗ്ലണ്ടില്‍ ജോലിക്കായി താമസിച്ചു വരികമായിരുന്നു.

യുവതിയുടെ എതിര്‍പ്പ് അവഗണിച്ചാണ് കിടപ്പറ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചതെന്നാണ് പരാതി. അടുത്തിടെ നാട്ടില്‍ എത്തിയ ശേഷം ഭര്‍ത്താവിനെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയിരുന്നു. ശേഷവും അതിക്രമങ്ങള്‍ തുടര്‍ന്നതോടെയാണ് പരാതി നല്‍കിയതെന്നാണ് യുവതിയുടെ മൊഴി.