പ്രണയ വിവാഹത്തില്‍ നിന്നും പിന്മാറാത്തതില്‍ യുവതിക്ക് നേരെ അതിക്രമമെന്ന് പരാതി

യുവതിയുടെ കഴുത്തില്‍ ഉണ്ടായിരുന്ന രണ്ടരപ്പവന്‍ മാലയും പണവും തട്ടിയെടുത്തതായും പരാതിയുണ്ട്.

 

പ്രണയത്തില്‍ നിന്നും പിന്മാറാത്തതിനാലാണ് കാമുകനായ യുവാവിന്റെ ബന്ധുക്കള്‍ ചേര്‍ന്ന് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചത്.

പ്രണയ വിവാഹത്തില്‍ നിന്നും പിന്മാറാത്തതില്‍ യുവതിക്ക് നേരെ അതിക്രമം. യുവാവിന്റെ ബന്ധുക്കളാണ് അതിക്രമം നടത്തിയത്. യുവതിക്ക് നേരെ മര്‍ദ്ദനവും ലൈംഗിക അതിക്രമവും നടത്തിയതായാണ് പരാതി. മണ്ണന്തല പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. യുവതിയുടെ കഴുത്തില്‍ ഉണ്ടായിരുന്ന രണ്ടരപ്പവന്‍ മാലയും പണവും തട്ടിയെടുത്തതായും പരാതിയുണ്ട്.

മണ്ണന്തല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഈ മാസം പത്തൊന്‍പതിനായിരുന്നു അതിക്രമം നടന്നത്. പ്രണയത്തില്‍ നിന്നും പിന്മാറാത്തതിനാലാണ് കാമുകനായ യുവാവിന്റെ ബന്ധുക്കള്‍ ചേര്‍ന്ന് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചത്. നാലംഗ സംഘം യുവതിയെ കാറില്‍ നിന്നും പിടിച്ചിറക്കി മര്‍ദ്ദിക്കുകയും ലൈംഗിക അതിക്രമം നടത്തുകയും ചെയ്തു. യുവാവിന്റെ അമ്മയും അമ്മയുടെ സഹോദരനും മുത്തശ്ശനും മുത്തശ്ശിയുമാണ് കാറിലെത്തി അക്രമം നടത്തിയതെന്ന് യുവതി പറഞ്ഞു. മണ്ണന്തല പൊലീസ് നാലുപേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.