എസ്എടി ആശുപത്രിയില്‍ മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ യുവതി ക്ലോസറ്റില്‍ ഉപേക്ഷിച്ചു ; കസ്റ്റഡിയില്‍
എസ്എടി ആശുപത്രിയില്‍ മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ യുവതി ക്ലോസറ്റില്‍ ഉപേക്ഷിച്ചു ; കസ്റ്റഡിയില്‍
രക്തസ്രാവമുണ്ടായതോടെ യുവതി ശുചിമുറിയിലേക്ക് പോയി. ഇവിടെവെച്ചാണ് ആറുമാസം വളര്‍ച്ചയെത്തിയ കുഞ്ഞിനെ പ്രസവിച്ചത്
നേരത്തേ ഗര്‍ഭം അലസിപ്പിക്കാനുള്ള മരുന്ന് കഴിച്ചശേഷമാണ് യുവതി ആശുപത്രിയിലെത്തിയത്.
എസ്എടി ആശുപത്രിയില്‍ മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ യുവതി ക്ലോസറ്റില്‍ ഉപേക്ഷിച്ചു.തിരുവല്ലം സ്വദേശിയായ 20-കാരിയാണ് ആറുമാസം വളര്‍ച്ചയെത്തിയ ഭ്രൂണം ശുചിമുറിയിലെ ക്ലോസറ്റില്‍ ഉപേക്ഷിച്ചശേഷം ഫ്‌ളഷ് ചെയ്തത്. നേരത്തേ ഗര്‍ഭം അലസിപ്പിക്കാനുള്ള മരുന്ന് കഴിച്ചശേഷമാണ് യുവതി ആശുപത്രിയിലെത്തിയത്. ഇതിനിടെ രക്തസ്രാവമുണ്ടായതോടെ യുവതി ശുചിമുറിയിലേക്ക് പോയി. ഇവിടെവെച്ചാണ് ആറുമാസം വളര്‍ച്ചയെത്തിയ കുഞ്ഞിനെ പ്രസവിച്ചത്. പിന്നാലെ യുവതി കുഞ്ഞിനെ ക്ലോസറ്റില്‍ ഉപേക്ഷിക്കുകയായിരുന്നു.
ശുചിമുറിയില്‍നിന്ന് പുറത്തേക്ക് വന്ന യുവതിയുടെ വസ്ത്രത്തില്‍ രക്തക്കറയും മറ്റും കണ്ടതോടെ സംശയം തോന്നിയ ജീവനക്കാര്‍ കാര്യം തിരക്കി. ഇതോടെയാണ് യുവതി സംഭവം പുറത്തുപറഞ്ഞത്. തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.
യുവതി നിലവില്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്. അതിനിടെ, ഫയര്‍ഫോഴ്‌സ് സംഘമെത്തി സെപ്റ്റിക് ടാങ്ക് തുറന്ന് ആറുമാസം വളര്‍ച്ചയെത്തിയ ഭ്രൂണം കണ്ടെടുത്തിട്ടുണ്ട്. യുവതി അവിവാഹിതയാണെന്നാണ് വിവരം. ഇവരെ പൊലീസ് ചോദ്യംചെയ്തുവരികയാണ്.