കാസർഗോഡ് ട്രെയിനിലെ ജനാല ഷട്ടർ അപ്രതീക്ഷിതമായി താഴേക്ക് പതിച്ചു ;യാത്രക്കാരന് പരിക്ക്

ട്രെയിനിലെ ജനാല ഷട്ടർ അപ്രതീക്ഷിതമായി താഴേക്ക് പതിച്ചതിനെ തുടർന്ന് യാത്രക്കാരന് പരിക്ക്.പഴയങ്ങാടി സ്വദേശിയായ കുമാരനാണ് (58) പരിക്കേറ്റത്.

 

കനം കൂടിയ ഷട്ടർ കൈയില്‍ പതിച്ചതോടെ കൈ മുറിഞ്ഞ് രക്തം വാർന്നു.  ഇത് കണ്ട മറ്റ് യാത്രക്കാർ ഉടൻ സഹായത്തിനെത്തി മുറിവ് തുണികൊണ്ട് കെട്ടി പ്രാഥമിക ശുശ്രൂഷ നല്‍കി.

കാസർഗോഡ്: ട്രെയിനിലെ ജനാല ഷട്ടർ അപ്രതീക്ഷിതമായി താഴേക്ക് പതിച്ചതിനെ തുടർന്ന് യാത്രക്കാരന് പരിക്ക്.പഴയങ്ങാടി സ്വദേശിയായ കുമാരനാണ് (58) പരിക്കേറ്റത്.

കണ്ണൂരില്‍ നിന്നും മംഗ്ളൂരിലേക്ക് പോകുകയായിരുന്ന പാസഞ്ചർ ട്രെയിനിലായിരുന്നു സംഭവം.വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്. ട്രെയിനില്‍ ജനാലയ്ക്കരികില്‍ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെ, ഇരുമ്പ് ഷട്ടർ പെട്ടെന്ന് താഴേക്ക് പതിക്കുകയായിരുന്നു.

കനം കൂടിയ ഷട്ടർ കൈയില്‍ പതിച്ചതോടെ കൈ മുറിഞ്ഞ് രക്തം വാർന്നു.  ഇത് കണ്ട മറ്റ് യാത്രക്കാർ ഉടൻ സഹായത്തിനെത്തി മുറിവ് തുണികൊണ്ട് കെട്ടി പ്രാഥമിക ശുശ്രൂഷ നല്‍കി.

ട്രെയിൻ കാസർകോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയതോടെ 108 ആംബുലൻസ് വിളിച്ചുവരുത്തി കാസർകോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു