രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നതില്‍ നിയമോപദേശം തേടും: സ്പീക്കര്‍ എ എന്‍ ഷംസീര്‍

 

ഒരു ജനപ്രതിനിധിക്കെതിരെ ഇത്രയും ഗുരുതരമായ ആരോപണങ്ങള്‍ ഉയരുന്നത് ആദ്യമാണ്.

 

രാഹുല്‍ എംഎല്‍എ സ്ഥാനത്ത് തുടരുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും എ എന്‍ ഷംസീര്‍ പറഞ്ഞു.

ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അറസ്റ്റിലായതിന് പിന്നാലെ പ്രതികരിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍. രാഹുലിനെ അയോഗ്യനാക്കുന്നതില്‍ നിയമോപദേശം തേടുമെന്ന് ഷംസീര്‍ പറഞ്ഞു. രാഹുല്‍ എംഎല്‍എ സ്ഥാനത്ത് തുടരുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും എ എന്‍ ഷംസീര്‍ പറഞ്ഞു.

ഒരു ജനപ്രതിനിധിക്കെതിരെ ഇത്രയും ഗുരുതരമായ ആരോപണങ്ങള്‍ ഉയരുന്നത് ആദ്യമാണ്. വിഷയം നിയമസഭയുടെ പ്രിവിലേജ് ആന്‍ഡ് എത്തിക്സ് കമ്മിറ്റിക്ക് വിടും. അയോഗ്യത സംബന്ധിച്ചും മറ്റ് അനുബന്ധ വിഷയങ്ങളിലും നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനമെടുക്കും. എംഎല്‍എ എന്നോ സാധാരണക്കാരനെന്നോ വ്യത്യാസമില്ലാതെ നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്നും ഷംസീര്‍ വ്യക്തമാക്കി.