പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് ഫലത്തില്‍ ഇന്ന് പ്രതികരിക്കുമോ?
പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് ഫലത്തില്‍ ഇന്ന് പ്രതികരിക്കുമോ?
പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് ഇന്ന് പോകുമെന്നും വിവരമുണ്ട്.
May 6, 2026, 08:41 IST
ഇന്നത്തെ സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം വാര്‍ത്താസമ്മേളനം വിളിക്കുമെന്നാണ് സൂചന.
തെരഞ്ഞെടുപ്പ് ഫലത്തിലെ വന്‍ പരാജയത്തില്‍ മാധ്യമങ്ങളെ കാണാതെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ഫലം വന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും തെരഞ്ഞെടുപ്പ് പരാജയത്തില്‍ മുഖ്യമന്ത്രി ഇതുവരെ സമൂഹമാധ്യമങ്ങളിലും പ്രതികരിച്ചില്ല. ഇന്നത്തെ സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം വാര്‍ത്താസമ്മേളനം വിളിക്കുമെന്നാണ് സൂചന. പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് ഇന്ന് പോകുമെന്നും വിവരമുണ്ട്.
കഴിഞ്ഞ ദിവസം കണ്ണൂര്‍ വിമാനത്താവളത്തിലും തിരുവനന്തപുരം വിമാനത്താവളത്തിലും വെച്ച് മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണം തേടിയെങ്കിലും മുഖ്യമന്ത്രി പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല.