ഗവിയിലേക്കുള്ള കെഎസ്ആർടിസി ബസ് യാത്രക്കാർക്ക് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം ; ഡ്രൈവർക്കും കണ്ടക്ടർക്കും ഉൾപ്പെടെ 17 യാത്രക്കാർക്ക് കുത്തേറ്റു

ഗവിയിലേക്കുള്ള കെഎസ്ആർടിസി ബസ് യാത്രക്കാർക്ക് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം. അപകടത്തിൽ ഡ്രൈവർക്കും കണ്ടക്ടർക്കും ഉൾപ്പെടെ 17 യാത്രക്കാർക്ക് കുത്തേറ്റു.

 

 പത്തനംതിട്ട: ഗവിയിലേക്കുള്ള കെഎസ്ആർടിസി ബസ് യാത്രക്കാർക്ക് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം. അപകടത്തിൽ ഡ്രൈവർക്കും കണ്ടക്ടർക്കും ഉൾപ്പെടെ 17 യാത്രക്കാർക്ക് കുത്തേറ്റു. രാവിലെ അഞ്ചരയ്ക്ക് പത്തനംതിട്ടയിൽ നിന്ന് പുറപ്പെട്ട ബസ് ഗവി കഴിഞ്ഞ് കോഴിക്കാനത്ത് എത്തിയപ്പോഴായിരുന്നു സംഭവം.

കെഎസ്ആർടിസി ജീവനക്കാരടക്കം 55 യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്. പരിക്കേറ്റവരിൽ 7 പേരെ വണ്ടിപ്പെരിയാറിലെ ആശുപത്രിയിലും 10 പേരെ പീരുമേട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. വണ്ടിപ്പെരിയാറിൽ ചികിത്സയിലായിരുന്ന 7 പേരും പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.